മേപ്പയൂര്‍: സ്വര്‍ണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം അതീവ ഗൗരവമെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള.
രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് മറച്ചുവെച്ചത് ഗുരുതരമായ തെറ്റാണെന്നും,ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും,മാത്രവുമല്ല ഒരു സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ഗൂഡ ശ്രമവുമാണ് മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മിറ്റി മേപ്പയൂര്‍ പാലിയേറ്റീവ് കെയര്‍ സെന്ററില്‍ സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണവും,മുസ് ലിം ലീഗ് പ്രവര്‍ത്തക സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാറക്കല്‍ അബ്ദുളള.എന്‍ അഹമ്മദ് മാസ്റ്റര്‍ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.ഡോ:ഹൈസം ഹസന്‍ ഹുദവി ഖിറാഅത്ത് നടത്തി.ഫോര്‍ വയനാട് കലക്ഷനിലേക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് സമാഹരണം നടത്തിയ കീഴ്പ്പയൂര്‍ വെസ്റ്റ്,ജനകീയമുക്ക്,കീഴ്പ്പയൂര്‍ നോര്‍ത്ത് ശാഖാകമിറ്റികള്‍ക്കും,മികച്ച വൈറ്റ് ഗാര്‍ഡായി തെരഞ്ഞെടുത്ത വി.വി നസ്‌റുദ്ദീനും ഖത്തര്‍ കെ.എം.സി.സി മേപ്പയൂര്‍ പഞ്ചായത്ത്കമ്മിറ്റി ഏര്‍പ്പെടുത്തിയ മൊമന്റോ പാറക്കല്‍ അബ്ദുള്ള വിതരണം ചെയ്തു.മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം.എം അഷറഫ് സ്വാഗതവും,ട്രഷറര്‍ കെ.എം.എ അസീസ് നന്ദിയും പറഞ്ഞു.എ.വി അബ്ദുളള,ടി.കെ.എ ലത്തീഫ്,എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍,ഷര്‍മിന കോമത്ത്,ടി.എം അബ്ദുല്ല,ഇല്ലത്ത് അബ്ദുറഹിമാന്‍,മുജീബ് കോമത്ത്,ടി.കെ അബ്ദുറഹിമാന്‍,സറീന ഒളോറ,റാബിയ എടത്തിക്കണ്ടി,കെ.കെ പുഷ്പ എന്നിവര്‍ സംസാരിച്ചു.
Chief Minister's Remark on Gold Smuggling Parakkal Abdulla Says He Is Very Serious