പേരാമ്പ്ര: ആക്ഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ് (അസറ്റ്) പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര മണ്ഡലത്തിലെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എന്‍എംഎംഎസ് ഏകദിന തീവ്ര പരിശീലന കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
എട്ടാംതരം വിദ്യാര്‍ത്ഥികള്‍ക്ക് 48000 രൂപ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷയാണിത്. മലപ്പുറം വിജയഭേരി കോഡിനേറ്റര്‍ ടി. സലിം ഉദ്ഘാടനം നിര്‍വഹിച്ചു. അസറ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി നിരവധി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് അസററ് പേരാമ്പ്രയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച അധ്യാപകര്‍ക്ക് നല്‍കുന്ന അധ്യാപക അവാര്‍ഡ് നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ഡോക്ടര്‍ ശശി തരൂര്‍ വിതരണം ചെയ്യും.
രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന ഉണര്‍വ് ശാക്തീകരണ പദ്ധതി വിവിധ സ്‌കൂളുകളില്‍ നടന്നുവരുന്നു. സ്‌കൂള്‍ ലൈബ്രറികള്‍ക്ക് 10000 രൂപയുടെ ഏറ്റവും പുതിയ പുസ്തകങ്ങളും ലഭ്യമാക്കുന്നുണ്ട്.
ഷാജല്‍ ബാലുശ്ശേരി, എം.പി.കെ അഹമ്മദ് കുട്ടി, കെ രജീഷ്, വി. കണാരന്‍, സി.എച്ച് അബ്ദുല്ല, സി.എച്ച് രാജീവന്‍, സൗദ റഷീദ്, പി.സി മുഹമ്മദ് സിറാജ്, ആര്‍.കെ മുനീര്‍, റഷീദ് ഫാനൂസ് എന്നിവര്‍ സംസാരിച്ചു.
അസറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ നെച്ചാട് സ്വാഗതവും സി.എച്ച് രാജീവന്‍ നന്ദിയും പറഞ്ഞു.
One day intensive training camp under the auspices of Asset Perambra