---
title: "എല്‍ഐസി ഏജന്റുമാര്‍ പേരാമ്പ്ര ബ്രാഞ്ച് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി "
english_title: "LIC agents staged dharna in front of Perambra branch office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/240837/lic-agents-staged-dharna-in-front-of-perambra-branch-office"
published_at: "2024-10-07T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6703a3354c82c_lic.jpg"
keywords: []
---

# എല്‍ഐസി ഏജന്റുമാര്‍ പേരാമ്പ്ര ബ്രാഞ്ച് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി 

> **Lead Summary:** **പേരാമ്പ്ര:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്‍സി ഫെഡറേഷന്‍ പേരാമ്പ്ര ബ്രാഞ്ച് കമ്മിറ്റി എല്‍ഐസി ബ്രാഞ്ച് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

## Article Content

**പേരാമ്പ്ര:** വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ എല്‍ഐസി ഏജന്‍സി ഫെഡറേഷന്‍ പേരാമ്പ്ര ബ്രാഞ്ച് കമ്മിറ്റി എല്‍ഐസി ബ്രാഞ്ച് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

എല്‍ഐസി മാനേജ്‌മെന്റ് പോളിസികള്‍ റീഫയറിംഗ് നടത്തി ഏജന്റ് മാരുടെ കമ്മീഷന്‍ വെട്ടിക്കുറയ്ക്കുന്നതിനും കസ്റ്റമേഴ്‌സിന്റെ ആനുകൂല്യം ഇല്ലാതാക്കുന്നതിലും പ്രതിക്ഷേധിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്.

എല്‍ഐസി പ്രസ്ഥാനം ഇല്ലാതാക്കാനുള്ള മാനേജ്‌മെന്റിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ഏജന്‍സി ഫെഡറേഷന്‍ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ നടത്തുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. ധര്‍ണ്ണ ഫെഡറേഷന്‍ ഡിവിഷണല്‍ വൈസ് പ്രസിഡണ്ട് സി. മാലതി ഉദ്ഘാടനം ചെയ്തു. പി. സുധ അധ്യക്ഷത വഹിച്ചു.

വി. ശങ്കരന്‍, സണ്ണി ജോസഫ്, കെ. രാമചന്ദ്രന്‍, ഇ.പി സജീവന്‍, കെ. രാജീവന്‍, സി. ഷാജു, കെ.കെ. ശ്രീലേഷ്, മീനാക്ഷി തുടങ്ങിയവര്‍ സംസാരിച്ചു. മനോജ് കളത്തില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എസ് അഞ്ജന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/240837/lic-agents-staged-dharna-in-front-of-perambra-branch-office)