പേരാമ്പ്ര : പ്രശസ്ത സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രയ്ക്ക് പ്രശസ്ത നാടക പ്രവര്‍ത്തകനായിരുന്ന എന്‍. രാധാകൃഷ്ണന്‍ സ്മാരക നാടക പ്രതിഭാ പുരസ്‌ക്കാരം. നടനും ഗായകനും സംഘാടകനുമായിരുന്ന രാധാകൃഷ്ണന്‍ കൂത്തുപറമ്പിന്റെ ഓര്‍മ നിലനിര്‍ത്താന്‍ കൂത്തുപറമ്പിലെ കലാസംഘടനകള്‍ സംയുക്തമായിട്ടാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയത്.
ഒക്ടോബര്‍ 27ന് കൂത്തുപറമ്പില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങും. അമ്പത് വര്‍ഷക്കാലമായി നടനായും പ്രഭാഷകനായും കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സാംസ്‌കാരികമായ ഉണര്‍വുണ്ടാക്കിയ വ്യക്തിയാണ് മുഹമ്മദ് പേരാമ്പ്ര. മൂന്നുതവണ മികച്ച നാടക നടനുള്ള പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ഏത് വിഷയത്തെക്കുറിച്ചും ആഴത്തിലുള്ള പ്രസംഗം നടത്താന്‍ കൂടിയുള്ള കഴിവ് മുഹമ്മദ് പേരാമ്പ്രയ്ക്കുണ്ട്. നിരവധി നാടകകങ്ങളില്‍ വേഷപകര്‍ച്ചകള്‍ പകര്‍ന്നാടിയ മുഹമ്മദ് പേരാമ്പ്ര ഒട്ടേറെ ചലച്ചിത്രങ്ങളിലും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ട് കൂത്തുപറമ്പിന്റെ കലാരംഗത്തും സീരിയല്‍ രംഗത്തും നിറഞ്ഞു നിന്നിരുന്ന രാധാകൃഷ്ണന്‍ അനില്‍ ബാനര്‍ജി ഒരുക്കുന്ന മുന്‍ഷിയില്‍ നീണ്ടവര്‍ഷം ഹാജിയാരായി വേഷമിട്ടിട്ടുണ്ട്.
കൂത്തുപറമ്പ് സി കെ ജി തിയറ്റേഴ്‌സിന്റെ അമച്വര്‍ - പ്രഫഷനല്‍ നാടകങ്ങളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു. മികച്ച ഗായകന്‍ കൂടിയാണ്. ഒക്ടോബര്‍ 27ന് കൂത്തുപറമ്പ് സംഗീത സഭയില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ നാടകപ്രവര്‍ത്തകന്‍ ജിനോ ജോസഫ് അവാര്‍ഡ് സമര്‍പ്പണംനിര്‍വ്വഹിക്കും.
Muhammed Perambra conferred with Drama Pratibha Puraskar