പേരാമ്പ്ര: സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡില്‍ തിളങ്ങി പേരാമ്പ്ര സ്വദേശികളായ മൂന്ന് കലാകാരന്മാര്‍. അധ്യാപകനും നടനും സംവിധായകനുമായ അര്‍ജ്ജുന്‍ സാരംഗി, കവിയും എഴുത്തുകാരിയും ഗായികയുമായ വിജയശ്രീ രാജീവ്, സംവിധായകന്‍ പ്രജിത്ത് നടുവണ്ണൂര്‍ എന്നിവരാണ് അവാര്‍ഡിനര്‍ഹരായ പേരാമ്പ്രക്കാര്‍.
സൗത്ത് ഇന്ത്യന്‍ ടെലിവിഷന്‍ അവാര്‍ഡില്‍ മ്യൂസിക്കല്‍ വീഡിയോ വിഭാഗത്തില്‍ മികച്ച അഭിനേതാവിനുള്ള അവാര്‍ഡാണ് നടുവണ്ണൂര്‍ കാവില്‍ സ്വദേശിയായ അര്‍ജുന്‍ സാരംഗിക്ക് ലഭിച്ചത്. ചാരെ, ആ ഒരാള്‍ എന്നീ മ്യൂസിക്കല്‍ വീഡിയോ ആല്‍ബങ്ങളിലെ അഭിനയത്തിനാണ് അര്‍ജ്ജുന് അവാര്‍ഡ് ലഭിച്ചത്. കൂത്താളി എയുപി സ്‌കൂള്‍ അധ്യാപകനായ അര്‍ജ്ജുന്‍ സാരംഗി ഇതിനകം ചലച്ചിത്രത്തിലും നിരവധി ഷോര്‍ട്ട് ഫിലിമുകള്‍, ഡോക്യുമെന്ററികള്‍, വെബ് സീരിയലുകള്‍, മ്യൂസിക് ആല്‍ബങ്ങള്‍ എന്നിവയില്‍ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് അഭിനയ തുടക്കം.
നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അര്‍ജുന്‍ സാരംഗിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്ന കള്ളന്‍ മറുത എന്ന ഷോര്‍ട്ട് ഫിലിമിലെ മറുത. ഇതിന് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും രണ്ട് ഫോക് ലോര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. മികച്ച ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അര്‍ജ്ജുന്‍ സാരംഗി.
മാക്സ് ഷോട്ട്സ് , സാരംഗി പ്രൊഡക്ഷന്റെ ബാനറില്‍ സംവിധാനം അര്‍ജുന്‍ സാരംഗിയും അഖില്‍.ജി.ബാബുവും സംവിധാനം ചെയ്തതാണ് ഇപ്പോള്‍ അവാര്‍ഡിന് അര്‍ഹമായ മ്യൂസിക്കല്‍ വീഡിയോകള്‍.
നവംബര്‍ 20 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ അവാര്‍ഡ് ഏറ്റു വാങ്ങും. ഇന്ന് ചങ്ങമ്പുഴയുടെ 114-ാം ജന്മ ദിനത്തില്‍ ചങ്ങമ്പുഴ സ്മാരകം സംഘടിപ്പിച്ച മ്യൂസിക് വീഡിയോ മത്സരത്തില്‍ ആ ഒരാള്‍ മികച്ച മൂന്നാമത്തെ വീഡിയോയായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ചങ്ങമ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റു വാങ്ങും.
പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിനിയായ വിജയശ്രീ രാജീവാണ് അവാര്‍ഡിന് അര്‍ഹയായ മറ്റൊരു പേരാമ്പ്ര സ്വദേശിനി.
സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ സൗത്ത് ഇന്ത്യന്‍ അവാര്‍ഡില്‍ മ്യൂസിക്കല്‍ വീഡിയോ വിഭാഗത്തില്‍ എക്‌സലന്‍സ് അവാര്‍ഡാണ് വിജയശ്രീ രാജീവിന് ലഭിച്ചത്. പറയാന്‍ മറന്നത് എന്ന മ്യൂസിക്കല്‍ വീഡിയോ ആല്‍ബത്തിന്റെ ഗാന രചനക്കാണ് അവാര്‍ഡ്.
കവിയും എഴുത്തുകാരിയും ഗായികയുമായ വിജയശ്രീ നിരവധി കവിതകള്‍ രചിച്ച് ശ്രദ്ധേയയാണ്. ഒരു അമ്മ മനസിന്റെ വിഹ്വലതകള്‍ വരച്ചുകാട്ടിയ പറയുവാനാകാതെ എന്ന കവിതക്ക് ഡോ ബി.ആര്‍ അംബേദ്കര്‍ പുരസ്‌ക്കാരാവും ചിന്തകള്‍ മരവിച്ച നിരപരാധി എന്ന കൃതിക്ക് മലബാര്‍ സൗഹൃദ വേദിയുടെ മികച്ച ഗാനരചന പുരസ്‌ക്കാരവും മാമ്പഴം പ്രതിഭാ പുരസ്‌കാരം, ന്യൂസ് കേരളയുടെ സാഹിത്യ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. പറയുവാനാവാതെ എന്ന തന്റെ കവിതാ സമാഹാരത്തില്‍ സ്വന്തം അമ്മയെ തന്നെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിച്ച് ഒരു മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കി. വിജയശ്രീയുടെ കുടുംബാംഗങ്ങള്‍ കഥാപാത്രങ്ങായ ആല്‍ബം ഏറെ ജനപ്രീതി പിടിച്ചു പറ്റി.
എല്‍പി സ്‌ക്കൂള്‍ തലം മുതല്‍ കവിത രചന ആരംഭിച്ച വിജയശ്രീ, നോവേറ്റു കരയുന്ന ചിത്രങ്ങള്‍ എന്ന കവിത സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 400 ഓളം കവിതകള്‍ എഴുതിയിട്ടുണ്ട്. അക്ഷര പക്ഷികള്‍ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.
ഒരു കവിതാ പുസ്തകവും, ചെറുകഥാ പുസ്തകവും ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അധികം താമസിയാതെ ഒരു മ്യൂസിക് ആല്‍ബവും കൂടി ചെയ്യാനുള്ള തീരുമാനത്തിലാണ് ഇവര്‍. വാര്‍ത്താ അവതാരകയായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ഇപ്പോള്‍ കോഴിക്കോട് ആകാശവാണിയില്‍ ജോലി ചെയ്യുന്നു.
സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ സൗത്ത് ഇന്ത്യന്‍ അവാര്‍ഡില്‍ സംവിധാനത്തിന് ജൂറിയ പ്രത്യേക പരാമര്‍ശത്തിന് ഇടയായതും മറ്റൊരു പേരാമ്പ്രക്കാരനാണ്.
പേരാമ്പ്ര കടുത്ത് നടുവണ്ണൂര്‍ സ്വദേശിയായ പ്രജിത്ത് നടുവണ്ണൂല്‍ സ്പഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹനായി. പ്രജിത്ത് അണിയിച്ചൊരുക്കിയ ആശ എന്ന സംഗീത ആല്‍ബത്തിന്റെ സംവിധാനത്തിനാണ് അവാര്‍ഡ്.
സി. മുഹമ്മദ് രചനയും വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതവും ഹരിചന്ദന നടുവണ്ണൂര്‍ ആലാപനവും നിര്‍വ്വഹിച്ച ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിനാണ് അംഗീകാരം ലഭിച്ചത്. 12-ാം നിംസ് മീഡിയ സിറ്റി എ ടി ഉമ്മര്‍ ഷോര്‍ട്ട് ഫിലിം അവാര്‍ഡിലും മികച്ച മികച്ച സംവിധായകനുള്ള അവാര്‍ഡും പ്രജിത്തിനെ തേടിയെത്തി. ആശ എന്ന ആല്‍ബത്തിന്റെ സംവിധാനത്തിന് തന്നെയാണ് ഈ അവാര്‍ഡും തേടിയെത്തിയത്.
ഒക്ടോബര്‍ 18-ാം തീയതി തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റു വാങ്ങും. നരേന്ദ്ര പ്രസാദ് ഫൗണ്ടേഷന്റെത് ഉള്‍പ്പെടെ പത്തോളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് നടുവണ്ണൂരിന്റെ ഈ കലാകാരന്‍. നടുവണ്ണൂരിലെ ഫാന്‍സി കടയില്‍ ജോലി ചെയ്തു വരികയാണ് ഈ 45 കാരന്‍.
South Indian Television Award to Arjun Sarangi, Vijayashree Rajeev and Prajith Naduvannoor