മേപ്പയ്യൂര്‍: ഇരിങ്ങത്ത് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയായ ഇരുപതുകാരന്‍ പൊലീസ് പിടിയില്‍. ഉത്തര്‍ പ്രദേശ്കാരനായ ഷാബൂല്‍ ആണ് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്നും 1.650 കിലോഗ്രാം കഞ്ചാവും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രദേശത്ത് ഇയാള്‍ കഞ്ചാവ് വില്പന നടത്തുന്നതായി നാട്ടുകര്‍ക്ക് സംശയം ഉണ്ടായിരുന്നു.
മിക്ക ദിവസങ്ങളിലും ഇയാള്‍ എവിടയോ പോയി വരുന്നതായി ശ്രദ്ധയില്‍പെട്ട നാട്ടുകാരന്‍ മറ്റൊരു കേസിന്റെ അന്വേഷണവുമായി അവിടെ എത്തിയ മേപ്പയ്യൂര്‍ പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ കെ.വി. സുധീര്‍ബാബുവിനോട് വിവരം പറയുകയായിരുന്നു. സുധീര്‍ബാബുവിന് ഇയാളില്‍ സംശയം തോന്നുകയും വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഡാന്‍സാഫ് സംഘാംഗമായ സന്തോഷിനെ വരുത്തി ഇരിങ്ങത്ത് കുയിമ്പിലുന്ത് ഭാഗത്ത് നിന്നും ഇയാളുടെ മുറി പരിശോധിച്ചപ്പോള്‍ കഞ്ചാവ് സൂഷിച്ച ബാഗ് കണ്ടെത്തുകയായിരുന്നു. ഉടന്‍ പയ്യോളി പൊലീസ് ഇന്‍സ്പക്ടര്‍ എ.കെ. സജീഷിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇയാള്‍ സ്ഥിരമായി കഞ്ചാവ് എത്തിക്കുന്നത് എന്നാണ് അറിയുന്നത്. നാട്ടുകാരോട് വളരെ സൗമ്യതയോടെ പെരുമാറുന്ന ഷാബൂല്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി ഇരിങ്ങലിലാണ് ജോലിചെയ്തു വരുന്നത്. ഇയാള്‍ മേപ്പയ്യൂരിലും പരിസരങ്ങളിലുമുള്ള കഞ്ചാവ് വില്പനക്കാര്‍ക്ക് സാധനം എത്തിച്ചു കൊടുക്കലാണന്നാണ് വിവരം. പയ്യോളി പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ വി.സി. ബിനീഷ്, സിപിഒമാരായ യു.സി. മുജീബ്, കെ. അഖിലേഷ് എന്നിവര്‍ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
The police arrested a foreign worker with ganja in Iringath payyoli