മേപ്പയ്യൂര്‍: സ്‌നേഹത്തിന്റെയും സമഭാവനയുടെയും നാദ സ്വരലയങ്ങളായി സംഗീതം കൊണ്ട് ജീവിതത്തെ നവീകരിക്കാന്‍ ശ്രമിച്ച മഹാജീവിതങ്ങളിലൊരാളാണ് സംഗീതകാരന്‍ എം.എസ് ബാബുരാജെന്ന് പ്രശസ്ത സാഹിത്യകാരന്‍ വി.ആര്‍.സുധീഷ് പറഞ്ഞു.
അര്‍ഹിക്കുന്ന പരിഗണനയും അംഗീകാരങ്ങളുമൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. മരണപ്പെട്ടപ്പോള്‍ ഒറ്റക്കോളം ചരമ വാര്‍ത്തയാണ് പത്രങ്ങളില്‍ വന്നത്. ജനഹൃദയങ്ങളില്‍ ഇന്നും മായാതെ നില്‍ക്കുന്ന ബാബുക്കയുടെ പാട്ടുകള്‍ അവഗണിക്കാനാവാത്ത അദ്ദേഹത്തിലെ പ്രതിഭയെയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റിഥം മേപ്പയ്യൂര്‍ സംഘടിപ്പിച്ച ബാബുരാജ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യന്‍ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. എ.സുബാഷ് കുമാര്‍, മേപ്പയ്യൂര്‍ ബാലന്‍, രാജേന്ദ്രന്‍ മാണിയോട്ട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇരുപതോളം പാട്ടുകാര്‍ അണിനിരന്ന ബാബുക്ക മെഹ്ഫില്‍ രാവ് നടന്നു.
Baburaj is a genius who has beautified his life with music, says VR Sudheesh