അക്കാദമി ഓഫ് ആര്‍ട്സിന്റെ വാര്‍ഷികാഘോഷം ഒക്ടോബര്‍ 11, 12 തിയ്യതികളില്‍

അക്കാദമി ഓഫ് ആര്‍ട്സിന്റെ വാര്‍ഷികാഘോഷം ഒക്ടോബര്‍ 11, 12 തിയ്യതികളില്‍
Oct 10, 2024 11:28 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്രയില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന അക്കാദമി ഓഫ് ആര്‍ട്സിന്റെ വാര്‍ഷികാഘോഷം ബഹാര്‍ 2024 ഒക്ടോബര്‍ 11, 12 തിയ്യതികളില്‍ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജന്‍ കുട്ടമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2004 ഡിസംബറില്‍ പേരാമ്പ്രയില്‍ 14 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച അക്കാദമി ഓഫ് ആര്‍ട്സ് ഇന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ കല അഭ്യസിക്കുന്ന ജില്ലയില്‍ അറിയപ്പെടുന്ന കലാ പഠന കേന്ദ്രമായി മാറിയിട്ടുണ്ട്. 2024 ആഗസ്റ്റ് 21 ന് തുടക്കം കുറിച്ച വാര്‍ഷികാഘോഷം ബഹാര്‍ 2024 ന്റെ സമാപനം പേരാമ്പ്ര ചെമ്പ്ര റോഡ് പരിസരത്ത് ഒരുക്കിയ അക്കാദമി നഗറില്‍ വെച്ച് നടക്കും.

പരിപാടിയുടെ ഭാഗമായി ഗുരുവായൂരില്‍ നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം, ഞെരളത്ത് ഹരിഗോവിന്ദന്‍ നിര്‍വ്വഹിച്ച സപ്ലിമെന്റ് പ്രകാശനം, നടനവേദി, എളമാരന്‍ കുളങ്ങര ക്ഷേത്രത്തില്‍ നടന്ന മേളപ്രവേശം എന്ന ചെണ്ട മേള അരങ്ങേറ്റം എന്നിവ നടന്നു കഴിഞ്ഞു.

നാളെ കാലത്ത് 9 മണിക്ക് വിലങ്ങാടിനൊരു കൈത്താങ്ങായി ചലത്രകലാ വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനവും ചിത്രവില്പനയും, തുടര്‍ന്ന് സ്വരരാഗ സുധ, മ്യൂസിക് ഫ്യൂഷന്‍, മ്യൂസിക് ഫിയസ്റ്റ, ഉച്ചക്ക് 1 മണിക്ക് കുടുംബശ്രീ കലാമേളയും തിരുവാതിര മത്സരവും, വൈകിട്ട് 3 മണിക്ക് സാംസ്‌ക്കാരിക ഘോഷയാത്രയും നടക്കും.

തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പുരുഷന്‍ കടലുണ്ടി നിര്‍വ്വഹിക്കും. ചടങ്ങില്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവ് പ്രൊഫ. കെ.പി. രാമനുണ്ണി മുഖ്യാതിഥിയാവും.

ചടങ്ങില്‍ ഭാഗ്യജ്യോതി നറക്കെടുപ്പും നടക്കും. 12 ന് കാലത്ത് 9 മണിക്ക് മേളപ്പെരുക്കം ചെണ്ട മേളം അവതരണം. തുടര്‍ന്ന് കരോക്കെ ഗാനമേള, നൃത്യരസം, വെസ്റ്റേണ്‍ ഡാന്‍സ്. വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ 20 വര്‍ഷമായി അക്കാദമിയില്‍ സേവനം അനുഷ്ഠിക്കുന്ന അധ്യാപകരായ അജിത അന്തര്‍ജനം, കാഞ്ഞിലശ്ശേരി വിനോദ് കുമാര്‍ എന്നിവരെ ആദരിക്കും വാര്‍ത്താ സമ്മേളനത്തില്‍ വി.എസ്. രമണന്‍, എ.കെ. മുരളീധരന്‍, കെ, പ്രദീപ്കുമാര്‍, സിന്ധു പേരാമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.

Academy of Arts Anniversary Celebration on 11th and 12th October at perambra

Next TV

Related Stories
പരിശീലനവും ബോധവല്‍ക്കരണ ക്ലാസും

Oct 10, 2024 11:49 PM

പരിശീലനവും ബോധവല്‍ക്കരണ ക്ലാസും

പേരാമ്പ്ര എയുപി സ്‌ക്കൂളില്‍ എല്‍എസ്എസ്, യുഎസ്എസ് പരിശീലന ക്ലാസ് ഉദ്ഘാടനവും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും...

Read More >>
 നിയമ ബോധവല്‍കരണ ക്ലാസ് നടത്തി

Oct 10, 2024 04:45 PM

നിയമ ബോധവല്‍കരണ ക്ലാസ് നടത്തി

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 1986 എസ്എസ്എല്‍സി ബാച്ച് വീബോണ്ടിന്റേയും കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടേയും...

Read More >>
   ബാബുരാജ് സംഗീതം കൊണ്ട് ജീവിതത്തെ സൗന്ദര്യപ്പെടുത്തിയ പ്രതിഭയെന്ന് വി.ആര്‍.സുധീഷ്

Oct 10, 2024 04:31 PM

ബാബുരാജ് സംഗീതം കൊണ്ട് ജീവിതത്തെ സൗന്ദര്യപ്പെടുത്തിയ പ്രതിഭയെന്ന് വി.ആര്‍.സുധീഷ്

സ്‌നേഹത്തിന്റെയും സമഭാവനയുടെയും നാദ സ്വരലയങ്ങളായി സംഗീതം കൊണ്ട് ജീവിതത്തെ നവീകരിക്കാന്‍ ശ്രമിച്ച മഹാജീവിതങ്ങളിലൊരാളാണ് സംഗീതകാരന്‍ എം.എസ്...

Read More >>
കെ.സി. റഷീദിന് ഭാരത് സേവക് സമാജ് അവാര്‍ഡ്

Oct 10, 2024 03:42 PM

കെ.സി. റഷീദിന് ഭാരത് സേവക് സമാജ് അവാര്‍ഡ്

കോടേരിച്ചാല്‍ സ്വദേശിയും പ്രവാസി എഴുത്തുകാരനുമായ കെ.സി. റഷീദിന് ഭാരത് സേവക് സമാജ് (BSS) ഫൗണ്ടേഷന്റെ ദേശീയ അവാര്‍ഡ്...

Read More >>
സ്റ്റാര്‍സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍  കോഴികളെ വിതരണം ചെയ്തു

Oct 10, 2024 03:22 PM

സ്റ്റാര്‍സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ കോഴികളെ വിതരണം ചെയ്തു

ഉപജീവന സംരംഭകത്തിന്റെ ഭാഗമായി സ്റ്റാര്‍സ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ എല്ലാ ദിവസവും മുട്ട ലഭിക്കുന്ന BV380 എന്ന മുട്ട കോഴികളെ 25 ളോം...

Read More >>
ഇരിങ്ങത്ത് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍

Oct 10, 2024 02:55 PM

ഇരിങ്ങത്ത് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍

ഇരിങ്ങത്ത് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയായ ഇരുപതുകാരന്‍ പൊലീസ് പിടിയില്‍. ഉത്തര്‍ പ്രദേശ്കാരനായ ഷാബൂല്‍ ആണ് പൊലീസ് പിടിയിലായത്. ഇയാളില്‍...

Read More >>
Top Stories