നാടെങ്ങും നവരാത്രി ആഘോഷത്തില്‍

നാടെങ്ങും നവരാത്രി ആഘോഷത്തില്‍
Oct 12, 2024 11:28 PM | By SUBITHA ANIL

പേരാമ്പ്ര: നാടെങ്ങും നവരാത്രി മഹോത്സവത്തിന്റെ ആഘോഷത്തിലാണ്. കന്നിമാസത്തിലെ കറുത്തവാവു കഴിഞ്ഞുള്ള പ്രഥമ തിഥി മുതല്‍ ഒന്‍പതു ദിവസങ്ങളിലാണ് നാടെങ്ങും നവരാത്രി ആഘോഷിക്കുന്നത്. നവരാത്രിക്ക് ആദ്യ മൂന്ന് ദിവസങ്ങളില്‍ ഭദ്രകാളിക്കും അടുത്ത മൂന്ന് ദിവസങ്ങളില്‍ ലക്ഷ്മിക്കും ശേഷിച്ച മൂന്നു ദിവസം സരസ്വതിക്കുമാണ് പൂജ നടത്തുന്നത്. അതില്‍ സരസ്വതി പ്രധാനമായ അവസാനത്തെ മൂന്നു ദിവസങ്ങള്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

പരാശക്തിയായ ദുര്‍ഗ്ഗദേവന്മാരുടെ മുന്നില്‍ പ്രത്യക്ഷമായ ദിനമായിട്ടാണ് ദുര്‍ഗ്ഗാഷ്ടമി ആചരിക്കുന്നത്. ഈ ദിവസത്തെ സായാഹ്നത്തിലാണ് പണി ആയുധങ്ങളും പുസ്തകങ്ങളും പൂജക്ക് വയ്ക്കുന്നത്. പൂജാ വെപ്പിന്റെ രണ്ടാം ദിനമായ മഹാനവമിക്ക് ഭഗവതിയെ ഐശ്യര്യ ദേവതയായ മഹാലക്ഷ്മിയായി ആരാധിക്കുന്നു. കന്നി വെളുത്ത പക്ഷത്തിലെ ദശമി നവരാത്രിയുടെ അവസാന വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ദുര്‍ഗ്ഗയുടെ വിജയസൂചകമായ ഈ ദിനം ക്ഷത്രിയര്‍ പ്രധാനമായി കരുതുന്നു.

പൂജക്ക് വച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നതും കുട്ടികളെ എഴുത്തിനിരുത്തുന്നതും ഈ ദിവസമാണ്. ബംഗാളില്‍ കാളീ പൂജയായും കര്‍ണ്ണാടകത്തില്‍ ചാമുണ്ഡി (ദസറ) പൂജയായും നവരാത്രി ആഘോഷിക്കുന്നുണ്ട്. കൂടാതെ ദേവിയുടെ പടുകൂറ്റന്‍ കോലങ്ങള്‍ മുതല്‍ മണ്ണില്‍ തീര്‍ത്ത കൊച്ചു ബൊമ്മകള്‍ വരെ അലങ്കരിച്ചു പൂജിക്കുന്ന ഒരു ആഘോഷം കൂടിയാണ് നവരാത്രി .ബംഗാളിലെ കാളിപൂജയോട് അനുസരിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കാറുണ്ട്.

തമിഴ്‌നാട്ടിലും കേരളത്തിലെ ചില പ്രദേശങ്ങളിലും ബ്രാമണര്‍ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരു ആചാരം കൂടിയാണ് കൊലുവെക്കല്‍. യഥാര്‍ത്തത്തില്‍ 5 നവരാത്രികള്‍ ഉണ്ടെന്ന് പറയപ്പെടുന്നെങ്കിലും മൂന്നെണ്ണം മാത്രമെ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളു. ശൈത്യത്യത്തിന്റെ ആരംഭമായ ശരത് ഋതുവില്‍ ആഘോഷിക്കുന്നതാണ് ശരത് നവരാത്രി . ഇതിന് മഹാനവരാത്രിയെന്ന പേരും ഉണ്ട്. ദുര്‍ഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് ഇത് ആഘോഷിക്കുന്നത്.

ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതല്‍ പ്രാധാന്യമുള്ളത്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ചിലര്‍ ബന്ദാ സുരവധത്തിന്റെ ഓര്‍മ്മയിലും മറ്റു ചിലര്‍ ശ്രീരാമന്‍ രാവണനെ വിജയിച്ചതിന്റെ ഓര്‍മ്മക്കായും ശരത് നവരാത്രി ആഘോഷിച്ചു വരുന്നു. മൈസൂര്‍ ചാമുണ്ഡി ക്ഷേത്രത്തിലെ ദസറ പ്രസിദ്ധമാണ്. കേരളത്തില്‍ ഇത് സരസ്വതീ പ്രധാനമാണ്. വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ് വസന്ത നവരാത്രി ഉത്സവം നടക്കുന്നത്.

വടക്കെ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. രാമനവമിയോടനുബന്ധിച്ചാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ജൂലായ് ആഗസ്ത് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. ഭഗവതി വരാഹിയുടെ ഉപാസകന്മാര്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ ആഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃക്കളില്‍ ഒരാളാണ് വരാഹി. ഇത് പരാശക്തി തന്നെയാണെന്ന് പറയുന്നു. ഹിമാചല്‍ പ്രദേശില്‍ ഗുഹ്യ നവരാത്രി എന്നാണിതിനെ വിളിക്കുന്നത്. ദേവീ ഭാഗവതം, സ്‌കന്ദപുരാണം, മത്സ്യ പുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിലും നവരാത്രി മഹിമയെകുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

കേരളത്തില്‍ ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും പൂജവയ്പ്പ് പതിവാണ്. കര്‍ണ്ണാടകയിലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്. കേരളത്തില്‍ കോട്ടയം പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, വടക്കന്‍ പറവൂര്‍ ശ്രീ ദക്ഷിണമൂകാംബിക, കൊരട്ടി മുള വള്ളിക്കാവ്, എര്‍ണാകുളത്തെ ചോറ്റാനിക്കര, തിരുവനന്തപുരം പൂജപ്പുര, തുടങ്ങിയ അനേകം ക്ഷേത്രങ്ങളില്‍ നവരാത്രിയും, വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ഇന്നും ആഘോഷിക്കുന്നു.

Navratri is celebrated all over the country at perambra

Next TV

Related Stories
തുറയൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ

Nov 26, 2024 04:41 PM

തുറയൂര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ

അശാസ്ത്രീയമായ വാര്‍ഡ് വിഭജനത്തിനെതിരെ തുറയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ധര്‍ണ്ണ...

Read More >>
നാഷണല്‍ കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ണിമായക്ക് സ്വര്‍ണം

Nov 26, 2024 03:38 PM

നാഷണല്‍ കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഉണ്ണിമായക്ക് സ്വര്‍ണം

ഇരുപത്തിയെട്ടാമത് ദേശീയ കിക്ക് ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര സ്വദേശി ഉണ്ണിമായ എസ്...

Read More >>
ചെറുവണ്ണൂര്‍ കൃഷിഭവനിലേക്ക് ധര്‍ണ്ണ സംഘടിപ്പിച്ച് കര്‍ഷക കോണ്‍ഗ്രസ്

Nov 26, 2024 02:26 PM

ചെറുവണ്ണൂര്‍ കൃഷിഭവനിലേക്ക് ധര്‍ണ്ണ സംഘടിപ്പിച്ച് കര്‍ഷക കോണ്‍ഗ്രസ്

കൃഷിസ്ഥലത്ത് ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കണമെന്ന്...

Read More >>
ഡിവൈഎഫ്‌ഐ കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു

Nov 26, 2024 12:46 PM

ഡിവൈഎഫ്‌ഐ കൂത്തുപറമ്പ് രക്തസാക്ഷിദിനം ആചരിച്ചു

ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലേരിയില്‍ യുവജന റാലിയും...

Read More >>
 ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഇന്നു കൂടി മാത്രം

Nov 26, 2024 11:15 AM

ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഇന്നു കൂടി മാത്രം

ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഇന്നു കൂടി...

Read More >>
ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

Nov 25, 2024 09:14 PM

ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

കുറ്റ്യാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്പ്മെന്റ് സെന്ററില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ്...

Read More >>
Top Stories










News Roundup