പേരാമ്പ്ര : വിജയദശമി ദിനമായ ഇന്ന് ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജന തിരക്ക്. ക്ഷേത്രങ്ങളില്‍ മൂന്നു ദിവസമായി വിശേഷാല്‍ പൂജകള്‍ നടന്നു. കാലത്ത് മുതല്‍ വാഹന പൂജക്കും കുട്ടികളെ എഴുത്തിനിരുത്തുന്നതിനും ഗ്രന്ഥം എടുപ്പിനുമായി ഭക്തജനങ്ങള്‍ ക്ഷേത്രങ്ങളിലെത്തി.
പ്രദേശത്തെ പ്രധാനക്ഷേതങ്ങളായ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം, കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രം, കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രം, കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം, മുതുവണ്ണാച്ച പാലയാട്ട് സുബ്രഹ്‌മണ്യ ക്ഷേത്രം, പൈതോത്ത് പനക്കാട് ഭഗവതി ക്ഷേത്രം, കോക്കാട് ശിവക്ഷേത്രം, മാമ്പാട്ട് കൂടത്തിങ്കല്‍ മഹാവിഷ്ണു ക്ഷേത്രം, വാല്യക്കോട് മൊയിലോത്ത് തൃക്കൈക്കുന്ന് മഹാവിഷ്ണു ക്ഷേത്രം, പുറവൂരിടം പരദേവത ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലാണ് വിജയദശമി ആഘോഷം നടന്നത്.
കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ക്ഷേത്രം മേല്‍ശാന്തി കെ. കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പൂജാ കര്‍മ്മങ്ങള്‍ നടന്നത്. വാഹന പൂജക്ക് കാലത്ത് മുതല്‍ വന്‍ തിരക്കായിരുന്നു. ഡോ. പി.ജി. നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ചടങ്ങിന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എം. മോഹനകൃഷ്ണന്‍ അംഗങ്ങളായ സി.പി. പ്രകാശന്‍, മോളിരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കിഴക്കന്‍ പേരാമ്പ പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ജില്ല ആയുര്‍വേദ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. കവിത കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി.
പേരാമ്പ്ര എള മാരന്‍ കുളങ്ങര ഭഗവതി ക്ഷേതത്തില്‍ നവരാത്രി ആഘോഷം സമുചിതമായി ആചരിച്ചു. ഗ്രന്ഥം വെപ്പിനും ആയുധ പൂജക്കും വാഹന പൂജക്കും വന്‍ ഭക്തജന തിരക്കായിരുന്നു. കാലത്ത് മുതല്‍ കുട്ടികളെ എഴുത്തിനിരുത്തി. ചാത്തമംഗലം റിഗേഷ് നമ്പൂതിരി കുട്ടികള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കി. പുറവൂരിടം പരദേവത ക്ഷേത്രത്തില്‍ വിദ്യാരംഭത്തിനും വാഹന പൂജക്കും സരസ്വതീ പൂക്കും മണിമോഹന്‍ നമ്പൂതിരിപ്പാട്നേതൃത്വം നല്‍കി.
Huge Rush Of Devotees In Temples On Vijaya Dashami Day