പേരാമ്പ്ര : സാമൂഹിക പുരോഗതിയില്‍ വയോജനങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അവരുടെ അറിവും അനുഭവങ്ങളും കുരുന്നുകള്‍ക്ക് ജീവിതാടിത്തറ മൂല്യങ്ങളില്‍ പടുത്തുയര്‍ത്താന്‍ സഹായിക്കുമെന്നും സാമൂഹ്യ നീതിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അഷ്‌റഫ് കാവില്‍ അഭിപ്രായപ്പെട്ടു.
പേരാമ്പ്ര ഹെവന്‍സ് പ്രീസ്‌കൂള്‍ ഗ്രാന്‍ഡ് പാരന്‍സ് ഡെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബ ഘടന അണുകുടുംബങ്ങളിലേക്ക് മാറിക്കഴിഞ്ഞ വര്‍ത്തമാന കാലത്ത് മുതിര്‍ന്നവരെ ചേര്‍ത്ത് പിടിക്കുകയും വൃദ്ധസദനങ്ങളില്ലാത്ത നാളെയെ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിടിഎ പ്രസിഡണ്ട് ജറിഷ് സി കെ അധ്യക്ഷത വഹിച്ചു.
ദാറുന്നുജും ഓര്‍ഫനേജ് സെക്രട്ടറി പി.കെ ഇബ്രാഹിം, കമ്മിറ്റി അംഗം സി അബ്ദുറഹ്‌മാന്‍, എം പി ടി എ പ്രസിഡന്റ് ഫസ്‌ന ഷൗക്കത്ത്, ദാറുന്നുജും സെക്കന്‍ഡറി മദ്രസ സ്റ്റാഫ് സെക്രട്ടറി പി.എം അബ്ദുള്ള, ഡോ അഷ്റഫ് കാവില്‍, ഷംസീര്‍ കെ കെ എന്നിവര്‍ സംസാരിച്ചു. ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നജ്മ കെ സ്വാഗതവും പ്രസിഡന്റ് കെ മുബീര്‍ സമാപന ഭാഷണവും നടത്തി.
നഈമ നഫ്രിന്‍ ഖിറാഅത്ത് നടത്തി. കുട്ടികള്‍ ഗ്രാന്റ് പാരന്റ്‌സിന് സമ്മാനങ്ങള്‍ കൈമാറി. തുടര്‍ന്ന് ഗ്രാന്‍ഡ് പാരന്റ്‌സിന് ഉള്ള വിവിധ മത്സരങ്ങളും അരങ്ങേറി. മത്സരങ്ങള്‍ക്ക് വി.പി ഷമീബ , ആര്‍.എന്‍ റൈഹാനത് , എ.സി ലൈല എന്നിവര്‍ നേതൃത്വം നല്‍കി.
Heaven's Preschool Grand Parance Day was inaugurated