പേരാമ്പ്ര : ലോക പാലിയേറ്റീവ് ദിനത്തില്‍ മാതൃകയായി പേരാമ്പ്ര കൈരളി വിടിസി യിലെ സ്റ്റുഡന്റ്‌സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍.
പാലിയേറ്റീവ് ദിനത്തില്‍ സാന്ത്വനത്തിന്റെ കരങ്ങളും മനസുമായി അവര്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ തേടിയെത്തി. യൂണിറ്റിലെ എഴുപതോളം അംഗങ്ങള്‍ കൂരാച്ചുണ്ട് കക്കയം അമ്പലകുന്ന് ആദിവാസി കോളനിയിലെ പതിനാല് കുടുംബങ്ങളെ സന്ദര്‍ശിച്ചു. കൂരാച്ചുണ്ട് പെയിന്‍ ആന്റ് പാലിയേറ്റീവ് അംഗങ്ങള്‍ക്കൊപ്പമാണ് ഇവര്‍ കോളനി സന്ദള്‍ശനം നടത്തിയത്.
പാലിയേറ്റീവിന്റെ ബാലപാഠങ്ങള്‍ നുകരുന്ന സദ്ഹൃദയങ്ങള്‍ രോഗങ്ങളാലും മറ്റും ദുരിതമനുഭവിക്കുന്ന കോളനിയലലെ സഹോദരങ്ങളെ കണ്ട് അവരുടെ ജീവിതാവസ്ഥ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. മുഴുവന്‍ കുടുംബങ്ങള്‍ക്കും തങ്ങളുടെ സ്‌നേഹസമ്മാനമായി കിറ്റ് വിതരണവും ചെയ്തു. കോളനിയിലെ രോഗികളെയും സ്റ്റുഡന്റ് ഇനീഷ്യേറ്റീവ് ഇന്‍പാലിയേറ്റിവ് (സ്പയ്‌സ്) കൈരളി യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.
Students in Kairali set an example on World Palliative Day