കൊയിലാണ്ടി: മൂടാടി ഗോഖലെ യു പി സ്‌കൂളിലെ സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ 'വിത്തിലെ വൈവിധ്യം' എന്ന പേരില്‍ ക്ലാസ് സംഘടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് റിസോഴ്സ് പേഴ്സണ്‍ ഇ രാജന്‍ ക്ലാസ്സ് നയിച്ചു.
നിത്യജീവിതത്തില്‍ നാം കാണുന്ന വിവിധ സസ്യങ്ങളുടെ വിത്തുകള്‍ മുളയ്ക്കുന്ന ഘട്ടങ്ങളും അവയിലെ വൈവിധ്യവും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി.
ടി. സുരേന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എം. കെ ബിന്‍സി, വി. കെ വര്‍ഷ, യു.എം പ്രിയ, ബി.എസ് അശ്വിന്‍ സംസാരിച്ചു. ടി.കെ ബീന ടീച്ചര്‍ സ്വാഗതവും എ.വി സ്മിത ടീച്ചര്‍ നന്ദിയും പറഞ്ഞു.
The diversity of seeds is of interest to the students