പേരാമ്പ്ര : പേരാമ്പ്ര ചെമ്പ്ര റോഡില്‍ പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ലാബിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ജീവിത ശൈലീ രോഗ നിര്‍ണ്ണയവും നടത്തി.
ക്യാമ്പില്‍ 100 ല്‍ പരം ആളുകള്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ സൗജന്യമായി ടെസ്റ്റ് ചെയ്യാനും, സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും നടത്തി. ക്യാമ്പിന് ഡോ. നിയാസ് അബ്ദുള്‍ ലത്തീഫ്, ഗ്രീസ്മാ ഗിരീഷ്, വിനിത എബ്രഹാം, കെ.എം. ആതിര എന്നിവര്‍ നേതൃത്വം നല്‍കി.
പേരാമ്പ്ര കൈരളി വൊക്കേഷണല്‍ ട്രെയിനിങ് സെന്ററിലെ പ്രിന്‍സിപ്പാള്‍ കെ.ബി. രതീഷ് കുമാര്‍, മെഡിക്കല്‍ ലാബ് ടെക്നിഷ്യന്‍ വിഭാഗം മേധാവി കെ. പ്രസീത എന്നിവരുടെ നേതൃത്വത്തില്‍ എംഎല്‍ടി വിദ്യാര്‍ത്ഥികള്‍ പഠനത്തിന്റെ ഭാഗമായി ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ക്യാമ്പില്‍ പങ്കെടുത്ത മുഴുവന്‍ രോഗികള്‍ക്കും കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ കണ്‍സല്‍ട്ടേഷന്‍ ഫീസ് ഇല്ലാതെ ചെക്കപ്പിനുള്ള കാര്‍ഡ് വിതരണവും നടത്തി.
Organized free medical camp and lifestyle diagnosis aster lab perambra