പേരാമ്പ്ര : സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര സില്‍വര്‍ കോളേജ്, മലബാര്‍ ഗോള്‍ഡ് ,റോട്ടറി ക്ലബ്ബ് പേരാമ്പ്ര എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് ഇക്ര ഹോസ്പിറ്റലുമായി സഹകരിച്ച് വൃക്ക രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍. പി ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് ഗവേണിങ്ങ് ബോഡി ചെയര്‍മാന്‍ ഏ.കെ നറുവയി ഹാജി , പിടിഎ പ്രസിഡണ് പി.ടി അഷറഫ്, വി.എസ് രമണന്‍. വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് റിഫാഹ് എന്നിവര്‍ സംസാരിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ജയരാജന്‍ കല്പകശ്ശേരി സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കോഡിനേറ്റര്‍ ഒ.വി. നിത നന്ദിയും പറഞ്ഞു.
'കാലത്ത് 9 മണി മുതല്‍ ആരംഭിച്ച ക്യാമ്പില്‍ ഇരുനൂറോളം ആള്‍ക്കാരുടെ രക്തപരിശോധന നടത്തി തുടര്‍ ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തി. ജി ജയരാജന്‍ ,രേഖ പി.കെ, ശ്രീലക്ഷ്മി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
A kidney diagnosis camp was conducted