പേരാമ്പ്ര: സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ പതാക ഉയര്‍ന്നു. നവംബര്‍ 30, ഡിസംബര്‍ 1 തിയതികളിലായി പന്തിരിക്കരയില്‍ നടക്കുന്ന സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ പതാക ഉയര്‍ന്നു. പതാക ദിനമായ ഇന്ന് ലോക്കല്‍ കമ്മിറ്റികളുടെയും ബ്രാഞ്ച് കമ്മിറ്റികളുയും കേന്ദ്രങ്ങളിലും പാര്‍ട്ടി മെമ്പര്‍മാരുടെ ഭവനങ്ങളിലും ചെമ്പതാക ഉയര്‍ത്തി.
സമ്മേളന നഗരിയില്‍ ഉയര്‍ത്തേണ്ട പതാക - കൊടിമര ജാഥകള്‍ രക്തസാക്ഷി സ്മാരങ്ങളില്‍ നിന്ന് ആരംഭിച്ച് സമ്മേളന നഗരിയില്‍ സമാപിച്ചു. പി. ബാലന്‍ നയിച്ച പതാക ജാഥ അഞ്ചാം പീടികയിലെ കെ ചോയി സ്മാരകത്തില്‍ നിന്ന് ആരംഭിച്ചു. വായനശാല, രാമല്ലൂര്‍, ഹെല്‍ത്ത് സെന്റര്‍, ചാത്തോത്ത് താഴ, വെള്ളിയൂര്‍, ചാലിക്കര, മുളിയങ്ങല്‍, കൈതക്കല്‍, പേരാമ്പ്ര, കല്ലോട്, മൂരികുത്തി, കൂത്താളി, രണ്ടേആര്‍, കടിയങ്ങാട് എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങള്‍ക്ക് ശേഷം സമ്മേളന നഗരിയില്‍ എത്തിചേര്‍ന്നു.
മേപ്പയ്യൂര്‍ ഇബ്രാഹിം സ്മാരകത്തില്‍ നിന്നാരംഭിച്ച കൊടിമര ജാഥ കെ.ടി. രാജന്‍ നയിച്ചു. ജനകീയമുക്ക്, ചെറുവണ്ണൂര്‍, പന്നിമുക്ക്, മഠത്തില്‍ മുക്ക്, മാനവ, ആവള, ചേനായി, കല്ലൂര്‍, പുറവൂര്‍, കടിയങ്ങാട് പാലം, കടിയങ്ങാട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പന്തിരിക്കരയിലെ സമ്മേളന നഗരിയില്‍ സമാപിച്ചു.
എം.കെ നളിനി, കെ.കെ. രാജന്‍, കെ. സുനില്‍, കെ.കെ ഫനീഫ, എന്‍.കെ രാധ, പി. പ്രസന്ന, പി.പി. രാധാകൃഷ്ണന്‍, കെ. രാജീവന്‍ എന്നിവര്‍ ജാഥകളില്‍ അംഗങ്ങളായിരുന്നു. സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍ എന്നവരുടെ നാമഥേയത്തില്‍ തയ്യാറാക്കിയ പൊതുസമ്മേളന നഗരിയില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പതാക ഉയര്‍ത്തി.
The flag of CPI (M) Perambra area meeting was hoisted