---
title: "ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു"
english_title: "A young man drowned while bathing in a stream"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297853/a-young-man-drowned-while-bathing-in-a-stream"
published_at: "2025-06-22T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68583fabed4fa_lok.JPG"
keywords: []
---

# ചിറയില്‍ കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** **വടകര: **ലോകനാവ് ചിറയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. വടകര പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപാണ് മരിച്ചത്.

## Article Content

**വടകര: **ലോകനാവ് ചിറയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടയില്‍ യുവാവ് മുങ്ങി മരിച്ചു. വടകര പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപാണ് മരിച്ചത്.

വൈകിട്ട് 5 മണിക്കാണ് സംഭവം. വലിയചിറയ്ക്ക് കുറുകെ നീന്തിക്കടക്കുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297853/a-young-man-drowned-while-bathing-in-a-stream)