മേപ്പയ്യൂര്‍: കിഴ്പ്പയ്യൂര്‍ നോര്‍ത്ത് മണപ്പുറം മുക്കില്‍ ശാഖാ മുസ്ലിം ലീഗ് കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. പരിപാടി മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം ഉദ്ഘാടനം ചെയ്തു.
പ്ലസടു, എസ്എസ്എല്‍സി, എല്‍എസ്എസ്, യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. അസീം ചേമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

കിപ്പോട്ട് പി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ടി. കെ അബ്ദുലത്ത്വീഫ്, കമ്മന അബ്ദുറഹിമാന്‍, എം.എം അഷ്‌റഫ്, മുജീബ് കോമത്ത്, അഷീദ നടുക്കാട്ടില്‍, ഷര്‍മിന കോമത്ത്, വി.വി നസ്‌റുദ്ധീന്‍, അമ്മത് കീഴ്‌പ്പോട്ട്, ഇല്ലത്ത് അബ്ദുറഹിമാന്‍, പി.കെ ഷഹല്‍, ടി.എം.സി മൊയ്തീന്‍, കെ.കെ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
Muslim League family reunion and congratulationsat meppayour