വീടുകുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍

വീടുകുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പൊലീസ് പിടിയില്‍
Oct 28, 2024 04:54 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കളവു കേസിലെ പ്രതി 5 മാസത്തിനുശേഷം പൊലീസ് പിടിയില്‍. വീടുകുത്തിത്തുറന്ന് 26 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതിയായ കൂരാച്ചുണ്ട് കാളങ്ങാലിയില്‍ മുസ്തഫ എന്ന മുത്തു ആണ് പൊലീസിന്റെ പിടിയിലായത്.

കാവുന്തറയില്‍ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം നോക്കി രാത്രി വീടിന്റെ മുന്‍ഭാഗം ഗ്രില്ല് പൊട്ടിക്കുകയും കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ കുത്തിത്തുറന്ന് അലമാരയിലും മറ്റും സൂക്ഷിച്ച 26 ഓളം പവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ച്ച നടത്തി.


മെയ് 16 നായിരുന്നു സംഭവം നടന്നത്. ഈ കേസിലെ മറ്റൊരു കൂട്ടുപ്രതിയെ കൂടി പൊലീസ് അന്വേഷിച്ചെങ്കിലും പ്രതി കേരളത്തിനു പുറത്തേക്ക് കടന്നതായി സംശയിക്കുന്നതിനാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. മുസ്തഫയെ പേരാമ്പ്ര പൊലീസ് ഈ കേസിലേക്ക് മുമ്പ് ചോദ്യം ചെയ്തിരുന്നെങ്കിലും വിട്ടയച്ചതായിരുന്നു. തുടര്‍ന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ വീണ്ടും പൊലീസ് പിന്തുടര്‍ന്ന് പിടി കൂടുകയായിരുന്നു.

5 മാസമായിട്ടും പ്രതിയെ കിട്ടാതിരുന്ന ഈ കേസില്‍ കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം ഊര്‍ജിതമാക്കുകയും ഡിവൈഎസ്പി സ്‌ക്വാഡ് ഈ കേസിന്റെ അന്വേഷണത്തിലേക്ക് തെളിവുകള്‍ ശേഖരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി കോഴിക്കോട് ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പൊലീസും പേരാമ്പ്ര ഡിവൈഎസ്പി സ്‌ക്വാഡും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

The suspect in the case of burglary was arrested by the police

Next TV

Related Stories
ന്യൂ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റും ഇല്ലാസിയ ഗ്രൂപ്പും ചേര്‍ന്ന് 'പേരാമ്പ്ര ടു പോര്‍ബന്തര്‍' പദ്ധതി നടത്തുന്നു

Oct 28, 2024 05:17 PM

ന്യൂ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റും ഇല്ലാസിയ ഗ്രൂപ്പും ചേര്‍ന്ന് 'പേരാമ്പ്ര ടു പോര്‍ബന്തര്‍' പദ്ധതി നടത്തുന്നു

പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു കീഴിലുള്ള എല്‍പി യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപിതാവായ മഹാത്മാ...

Read More >>
എസ്ഡിപിഐ വാഹന പ്രചരണ ജാഥ; സമാപന സമ്മേളനം പേരാമ്പ്രയില്‍ നടന്നു

Oct 28, 2024 04:21 PM

എസ്ഡിപിഐ വാഹന പ്രചരണ ജാഥ; സമാപന സമ്മേളനം പേരാമ്പ്രയില്‍ നടന്നു

സംസ്ഥാന കാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ ജനജാഗ്രതാ വാഹന പ്രചരണ ജാഥയുടെ സമാപന...

Read More >>
വയലാര്‍ അനുസ്മരണം സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

Oct 28, 2024 03:48 PM

വയലാര്‍ അനുസ്മരണം സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല

കല്ലൂര്‍ ജനകീയ ഗ്രന്ഥശാല വയലാര്‍ അനുസ്മരണം...

Read More >>
പന്തിരിക്കരയിലെ വലിയ കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു

Oct 28, 2024 02:04 PM

പന്തിരിക്കരയിലെ വലിയ കുന്നുമ്മല്‍ ഗോപാലന്‍ അന്തരിച്ചു

പന്തിരിക്കരയിലെ വലിയ കുന്നുമ്മല്‍ ഗോപാലന്‍ (79)...

Read More >>
കൂത്താളി പഞ്ചായത്ത് കലോത്സവവും, അറബിക് സാഹിത്യോത്സവവും നടന്നു

Oct 28, 2024 01:39 PM

കൂത്താളി പഞ്ചായത്ത് കലോത്സവവും, അറബിക് സാഹിത്യോത്സവവും നടന്നു

കൂത്താളി ഗ്രാമ പഞ്ചായത്ത് കലോത്സവവും, അറബിക് സാഹിത്യോത്സവവും വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍...

Read More >>
സിപിഐ (എം) കാവുന്തറ ലോക്കല്‍ സമ്മേളനം സമാപിച്ചു

Oct 28, 2024 01:02 PM

സിപിഐ (എം) കാവുന്തറ ലോക്കല്‍ സമ്മേളനം സമാപിച്ചു

സിപിഐ(എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കാവുന്തറ ലോക്കല്‍...

Read More >>
Top Stories