ന്യൂ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റും ഇല്ലാസിയ ഗ്രൂപ്പും ചേര്‍ന്ന് 'പേരാമ്പ്ര ടു പോര്‍ബന്തര്‍' പദ്ധതി നടത്തുന്നു

ന്യൂ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റും ഇല്ലാസിയ ഗ്രൂപ്പും ചേര്‍ന്ന് 'പേരാമ്പ്ര ടു പോര്‍ബന്തര്‍' പദ്ധതി നടത്തുന്നു
Oct 28, 2024 05:17 PM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിനു കീഴിലുള്ള എല്‍പി യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിജിയെ അടുത്തറിയാനും, ഗാന്ധിയന്‍ ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും ഉണ്ണിക്കുന്ന് -ന്യൂ ലൈഫ് ചാരിറ്റബിള്‍ ട്രസ്സും പേരാമ്പ്ര ഇല്ലാസിയ ഗ്രൂപ്പും ചേര്‍ന്ന് പേരാമ്പ്ര ടു പോര്‍ബന്തര്‍ എന്ന ഗാന്ധിയെ അടുത്തറിയുന്ന പദ്ധതി സംഘടിക്കുന്നുവെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പേരാമ്പ്ര ഉണ്ണിക്കുന്ന് അസ്ഥാനമാക്കി കഴിഞ്ഞ നാലു വര്‍ഷങ്ങളയി സാമൂഹ്യ, വിദ്യാഭ്യാസ ക്ഷേമ പ്രവര്‍ത്തന നടത്തി വരുന്ന ജീവകാര്യണ്യ സംഘടനയാണ് ന്യൂ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്. പേരാമ്പ്ര കേന്ദ്രമാക്കി സാമൂഹിക സാംസ്‌ക്കാരിക വിദ്യഭ്യാസ പദ്ധതികള്‍ നടപ്പിലാക്കുന്ന സ്ഥാപനമാണ് ഇല്ലാസിയ ഗ്രൂപ്പ്.

ഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാനേഷണ പരീക്ഷണങ്ങള്‍' എന്ന പുസ്തകം താങ്കളുടെ വിദ്യാലയത്തിലെ മൂന്നു മുതല്‍ ഏഴു വരെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി നല്‍കുക എന്നതാണ് ആദ്യപടി. പുസ്തക വായനക്കായി നാലു മാസം സാവകാശം നല്‍കും.


നാലു മാസങ്ങള്‍ക്ക് ശേഷം ജനുവരി മാസത്തില്‍ സംഘാടകരുടെ നേതൃത്വത്തില്‍ എല്‍പി, യുപി വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി ഗാന്ധിയന്‍ ചിന്തയെ അടിസ്ഥാനമാക്കി ക്വിസ് മത്സരം, ഉപന്യാസ മത്സരം എന്നിവ ഒരോ വിദ്യാലയത്തിലും സംഘടിപ്പിക്കും. മേല്‍പറഞ്ഞ മത്സരങ്ങളില്‍ നിന്ന് ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളെ ഗുജറാത്തിലുള്ള ഗാന്ധിജിയുടെ ജന്മദേശമായ പോര്‍ബന്തറിലേയ്ക്ക് (സബര്‍മതി ആശ്രമം) സന്ദര്‍ശനത്തിനായി കൊണ്ടു പോകുന്നു.

വിദ്യാലയങ്ങളില്‍ ഈ പദ്ധതിയുടെ ചുമതല വഹിക്കുന്ന ഒരു അധ്യാപകനും ഈ യാത്രയില്‍ അംഗമാവും. പുസ്തകം വായിക്കുന്ന രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ തലത്തില്‍ കിസ് മത്സരം നടത്തി അതില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവരെ പഞ്ചായത്ത് അടിസ്ഥാനത്തിലേക്കുള്ള മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നു. പഞ്ചായത്ത് തല ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവരെയും യാത്രയുടെ ഭാഗമാക്കുന്നതാണ്.

പേരാമ്പ്ര ടു പോര്‍ബന്തര്‍ എന്ന പദ്ധതിയുടെ സ്മരണാര്‍ത്ഥം ന്യൂ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആസ്ഥാനമായ ഉണ്ണിക്കുന്ന്ചാലില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നു. പോര്‍ബന്തര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ച് വരുന്ന വിദ്യാര്‍ത്ഥികളാണ് പ്രതിമയുടെ അനാഛാദനം നിര്‍വ്വഹിക്കുക.

ഈ പദ്ധതിയില്‍ അംഗമാവാന്‍ വിദ്യാലയങ്ങള്‍ക്ക് യാതൊരുവിധ സാമ്പത്തിക ബാധ്യതയും ഉണ്ടാവുന്നതല്ല. വിദ്യാലയങ്ങളില്‍ ഏല്‍പ്പിക്കുന്ന പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കുന്നു എന്ന് അധ്യാപകരും രക്ഷിതാക്കള ഉറപ്പു വരുത്തേണ്ടതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കുള്ള രണ്ട് മത്സരങ്ങളും രക്ഷിതാക്കള്‍ക്കുള്ള ഒരു മത്സരവും സംഘടിപ്പിക്കുന്നതിനുള്ള ചുമതല വിദ്യാലയത്തിലെ തിരഞ്ഞെടുത്ത അധ്യാപകനായിരിക്കും. പദ്ധതിയുടെ നിര്‍വ്വഹണ ചുമതല പൂര്‍ണ്ണമായും വഹിക്കുന്നത് ന്യൂ ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റാണ്.

വാര്‍ത്ത സമ്മേളനത്തില്‍ ന്യൂ ലൈഫ്, ജനറല്‍ സെക്രട്ടറി യു.സി ഹനീഫ, കോഡിനേറ്റര്‍ ബൈജു ആയടത്തില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ. സജീഷ്, നജീബ് അരീക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

New Life Charitable Trust and Illasia Group jointly run 'Perambra to Porbandar' project

Next TV

Related Stories
എകെടിഎ ഉള്ള്യേരി യൂണിറ്റ് വാര്‍ഷികാഘോഷം

Nov 25, 2024 04:26 PM

എകെടിഎ ഉള്ള്യേരി യൂണിറ്റ് വാര്‍ഷികാഘോഷം

എകെടിഎ ഉള്ള്യേരി യൂണിറ്റ് വാര്‍ഷികാഘോഷം വിപുലമായ...

Read More >>
ഭാരത് പമ്പ് ഹൗസ് ചെമ്പ്ര റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

Nov 25, 2024 03:07 PM

ഭാരത് പമ്പ് ഹൗസ് ചെമ്പ്ര റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഭാരത് എഞ്ചിനീയറിംഗ് കമ്പനിയുടെ പുതിയ സംരംഭമായ ഭാരത് പമ്പ് ഹൗസ് ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു............... സ്റ്റാറ്റസ് വെക്കൂ സമ്മാനം നേടൂ പദ്ധതിയിലെ...

Read More >>
 മുതുകാട് കലക്ടീവ് ഫാം സ്‌കൂള്‍ വാര്‍ഷികം, കൂട്ടുകൃഷി സ്മാരക മന്ദിര കെട്ടിട ഉദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു

Nov 25, 2024 01:00 PM

മുതുകാട് കലക്ടീവ് ഫാം സ്‌കൂള്‍ വാര്‍ഷികം, കൂട്ടുകൃഷി സ്മാരക മന്ദിര കെട്ടിട ഉദ്ഘാടനം; സ്വാഗതസംഘം രൂപീകരിച്ചു

മുതുകാട് കലക്ടീവ് ഫാം സ്‌കൂള്‍ വാര്‍ഷികവും കൂട്ടുകൃഷി സ്മാരക മന്ദിര കെട്ടിട ഉദ്ഘാടനത്തിന്റെയും സ്വാഗതസംഘം...

Read More >>
 ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഒരു ദിവസം കൂടി മാത്രം

Nov 25, 2024 11:50 AM

ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഒരു ദിവസം കൂടി മാത്രം

ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സില്‍ ഹോള്‍സെയില്‍ വിലയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ ഒരു ദിവസം കൂടി...

Read More >>
 തൊഴില്‍ മേഖലയിലെ സ്തംഭനാവസ്ഥ ഉടന്‍ പരിഹരിക്കണം

Nov 25, 2024 10:55 AM

തൊഴില്‍ മേഖലയിലെ സ്തംഭനാവസ്ഥ ഉടന്‍ പരിഹരിക്കണം

നിര്‍മ്മാണമേഖല ഉള്‍പ്പെടെ ഉള്ള തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ ശാശ്വതമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ജനതാ...

Read More >>
സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ പതാക ഉയര്‍ന്നു

Nov 24, 2024 11:07 PM

സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ പതാക ഉയര്‍ന്നു

സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ പതാക...

Read More >>
Top Stories










News Roundup