പേരാമ്പ്ര: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അഭിജിത്ത് പേരാമ്പ്രയെ ജന്മനാടായ ചേനോളിയില്‍ ആദരിച്ചു.
ഫോളോ ദ ഹൗള്‍ : ജാക്കല്‍ ദ റിയല്‍ സ്റ്റോറി എന്ന കുറുനരികളെ കുറിച്ചുള്ള ഡോക്യുമെന്റിക്കാണ് അംഗീകാരം ലഭിച്ചത്. ചേനോളി നന്മ കൂട്ടായ്മ 3 -ാo വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ കെ.കെ.രാജന്‍ അധ്യക്ഷത വഹിച്ചു.
ഡോ: ജി.എം ശ്രുതി അഭിജിത്തിന് ഉപഹാരം നല്‍കി. രാമ ചന്ദ്രന്‍ ആയടത്തില്‍, എ. ശ്രീധരന്‍, ശ്രീജിത്ത് ആയ ടത്തില്‍, പി. കുമാരന്‍, എ. ഗോവിന്ദന്‍, ബാലഗോപാലന്‍ ആയടത്തില്‍, ചന്ദ്രിക ഷിജിത്താലയം, ബി.ജി ഐശ്വര്യ എന്നിവര്‍ സംസാരിച്ചു.
സിപിഐഎം നൊച്ചാട് ഈസ്റ്റ് ലോക്കല്‍ സമ്മേളനത്തോട് അനുബന്ധിച്ച് ചടങ്ങില്‍ അഭിജിത്തിനെ ആദരിച്ചു. സിപിഐഎം ഏരിയ കമ്മറ്റി അംഗം ഫനീഫ ഉപഹാരം നല്‍കി. കൂടാതെ കെഎസ്എസ്പിയു കല്‍പ്പത്തൂര്‍ യൂണിറ്റ് കമ്മറ്റി ആദരിച്ച ചടങ്ങില്‍ ബിന്ദു അമ്പാളി അഭിജിത്തിന് ഉപഹാരം നല്‍കി.
Homeland's love for the awardee at perambra