കായണ്ണ: കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പ് -ടേക്ക് ഓഫ് സമാപിച്ചു.
കായണ്ണ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ ഷിജു ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം റീജ്യണല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത് മുഖ്യാതിഥിയായി. പേരാമ്പ്ര ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ സി.കെ ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. വളണ്ടിയര്‍ ഡയറി വിതരണോദ്ഘാടനം വടകര ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍ കെ ഷാജി നിര്‍വഹിച്ചു.
പ്രോഗ്രാം ഓഫീസര്‍ ഡോ. എം എം സുബീഷ്, പ്രജീഷ് തത്തോത്ത്, റഷീദ് പുത്തന്‍പുര, ജഗദന്‍, ഡോ. ശ്രീലു ശ്രീപദി, ജിന്‍സി പീറ്റര്‍, ടി.ജെ പുഷ്പാകരന്‍, അഞ്ജു അരവിന്ദ്, ആര്യ ലക്ഷ്മി, ആര്യ സുരേഷ്, വളണ്ടിയര്‍ ലീഡര്‍മാരായ പാര്‍വണ, അമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. നേതൃത്വ പരിശീലനം, നൈപുണ്യ വികസനം, യോഗ എന്നിവയില്‍ വിദഗ്ധരുടെ ക്ലാസുകള്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു.
Two-day cohabitation camp take-off concludes