ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ വയോജനങ്ങള്‍ക്കും പരസഹായം ആവശ്യമുള്ളവര്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി. ചക്കിട്ടപ്പാറ ക്ഷീരോല്‍പാദക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അംഗപരിമിതരുടെ നൈപുണ്യ വികസനത്തിനും പുനരധിവാസത്തിനും ശാക്തീകരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സിആര്‍സി യുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
160 ല്‍ പരം ആളുകള്‍ക്ക് ഇലക്ട്രിക് മുചക്ര സൈക്കിളുകള്‍, വീല്‍ചെയറുകള്‍, ശ്രവണ സഹായികള്‍, നടുവേദനക്കും കാല്‍മുട്ട് വേദനക്കും ഉപയോഗിക്കുന്ന സപ്പോര്‍ട്ടിംഗ് ബല്‍റ്റുകള്‍ എന്നിവയാണ് സൗജന്യമായി വിതരണം ചെയ്തത്. ചക്കിട്ടപ്പാറ വനിത കോഓപ്പറേറ്റീവ് സൊസൈറ്റി പരിസരത്ത് നടന്ന ചടങ്ങില്‍ സിആര്‍സി അസി. ഡയറക്ടര്‍ ഡോ. അക്ഷയ് കുമാര്‍ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷീരോല്‍പ്പാദക സംഘം പ്രസിഡന്റ് ഷാജു മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി, ഗ്രാമപഞ്ചായത്തംഗ ജിതേഷ് മുതുകാട്, വനിത സൊസൈറ്റി പ്രസിഡന്റ് ത്രേസ്യാമ്മ കുരിശുംമൂട്ടില്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കോ - ഓഡിനേറ്റര്‍ പാപ്പച്ചന്‍ കൂനത്തടം സ്വാഗതം പറഞ്ഞ ചടങ്ങിന് ക്ഷീരസംഘം സെക്രട്ടറി മഞ്ജു ഫിലിപ്പോസ് നന്ദിയും പറഞ്ഞു. മുഹമ്മദ് ഷമ്മാസ് ഇലക്ടിക് വാഹനങ്ങളുടെ പ്രവര്‍ത്തനം വിശദീകരിച്ചു കൊടുത്തു.
Medical devices were handed over to the elderly and those in need of help.