കോഴിക്കോട് : കോഴിക്കോട് അഞ്ച് ദിനരാത്രങ്ങള്‍ നീണ്ട കൗമാര കലയുടെ മാമാങ്കം കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സത്തില്‍ ഓവറോള്‍ കിരീടം ചൂടി കോഴിക്കോട് സിറ്റി. കലോത്സത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ സിറ്റി 943 പോയിന്റുമായാണ് കോഴിക്കോട് സിറ്റി ഉപജില്ല കിരീട നേട്ടം ഉറപ്പിച്ചത്. 929 പോയിന്റുമായി ചേവായൂര്‍ ഉപജില്ല രണ്ടും 902 പോയിന്റ് നേടി കൊടുവള്ളി മൂന്നും നാലും സ്ഥാനത്ത് സ്വന്തമാക്കി.
സ്‌കൂളുകളില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി, സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. 322 , 321 , 255 എന്നിങ്ങനെയാണ് സ്‌കൂളുകളുടെ പോയിന്റ് നില.
സബ്ജില്ലകളുടെ പോയിന്റ് നില ഇങ്ങനെ.
4 പേരാമ്പ്ര 849.
5 കൊയിലാണ്ടി 822.
6 മുക്കം 816.
7 തോടന്നൂര്‍ 803.
8 വടകര 799.
9 കുന്നുമ്മല്‍ 786.
10 ബാലുശ്ശേരി 786.
11 കോഴിക്കോട് റൂറല്‍ 780.
12 ഫറൂക്ക് 754.
13 മേലടി 729.
14 നാദാപുരം 700.
15 ചെമ്പോല 693.
16 കുന്ദമംഗലം 648.
17 താമരശ്ശേരി 548.
20 കലോത്സവ വേദികളിലായി മുന്നൂറ് മത്സരങ്ങളില്‍ എണ്ണായിരത്തില്‍പ്പരം മത്സരാര്‍ത്ഥികള്‍ ഏറ്റുമുട്ടി.
Kozhikode City crowned; At the school level, Memunda stood first and Silver Hills came second