പേരാമ്പ്ര : കാല്‍നട യാത്രപോലും ദുസ്സഹമായി മാറിയ മൂരികുത്തി കല്ലൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരവുമായി രംഗത്ത്. ജില്ലാ പഞ്ചായത്ത് റോഡിന്റെ അധീനതയിലുള്ള റോഡ് മഴക്കാലം കഴിഞ്ഞതോടെ ടാറിംഗ് ഇളകി കുണ്ടും കുഴിയുമായിമാറിയിരിക്കുകയാണ്.
ഇരുചക്ര മുചക്ര വാഹനങ്ങളും മറ്റ് വാഹനങ്ങളും ഏറെ പണിപ്പെട്ടാണ് ഇത് വഴി കടന്ന് പോവുന്നത്. കുറ്റ്യാടി പേരാമ്പ്ര സംസ്ഥാന പാതയില്‍ തടസങ്ങള്‍ ഉണ്ടാവുമ്പോള്‍ ബദല്‍ പാതയായി ഉപയോഗിക്കാന്‍ കഴിയുന്നതും , മൂരികുത്തി ഭാഗത്ത് നിന്ന് എളുപ്പത്തില്‍ ചേനായി, ആവള, പുറവൂര്‍, മുതുവണ്ണാച്ച, കൂനിയോട് ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നതുമാണ് ഈ റോഡ്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കല്ലൂര്‍ പതിമൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലൂരില്‍ നിന്നും മൂരി കുത്തിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.കെ കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.പി ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് അംഗം ഇ.ടി സരീഷ്, മഹിമ രാഘവന്‍ നായര്‍, എന്‍.കെ ഇബ്രാഹിം, രാഗിത സത്യന്‍, സത്യന്‍ കല്ലൂര്‍, വിനോദന്‍ കല്ലൂര്‍, സുബിത വിനോദ്, കെ.ടി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബൂത്ത് കമ്മിറ്റി സെക്രട്ടറി സി.വി വിനോദന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഡി രാജീവന്‍ നന്ദിയും പറഞ്ഞു. പി.കെ ചന്ദ്രന്‍, പി.കെ സുരേഷ്, എന്‍.കെ ശ്രീധരക്കുറുപ്പ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി
The dilapidated condition of Murikuthi Kallurrodin should be remedied; Locals are on the scene with a strike