മുതുകാട് : അനശ്വര കവി വയലാര്‍ രാമവര്‍മ്മ വിടവാങ്ങിയിട്ട് 49 വര്‍ഷം കഴിഞ്ഞിട്ടും, പുതിയ തലമുറ അത്യവേശത്തോടെ വയലാറിന്റെ ഗന്ധര്‍വ നാദം പിന്തുടരുന്നത് അത്ഭുദമാണെന്ന് ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പറഞ്ഞു.
മുല്ല മുതുകാട് സംഘടിപ്പിച്ച വയലാര്‍ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ല പ്രസിഡന്റ് അശോകന്‍ മുതുകാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മോഹനന്‍ ചേനോളി വയലാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങില്‍ രാഷ്ട്രീയ- സാംസ്‌കാരിക മണ്ഡലങ്ങളില്‍ പതിറ്റാണ്ടുകളായി സേവനംചെയ്യുന്ന ഗോപാലന്‍, സി.കെ ബാലന്‍, നൃത്ത അധ്യാപിക വനജ മുതുകാട്, കര്‍ഷക പ്രതിഭകളായ വിനീത് പരുത്തിപ്പാറ, ഇ. വേലായുധന്‍. മികച്ച സംരംഭകനായ ആഗസ്റ്റിന്‍ ജോസഫ്, കര്‍ഷക തൊഴിലാളി ഗോപാലന്‍ അനാച്ചംകണ്ടത്തില്‍ എന്നിവരെ ജിതേഷ് മുതുകാട് ആദരിച്ചു.
ബാബു. കെ.പി ബിനി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. രജീഷ് സ്വാഗതം പറഞ്ഞു. അശോകന്‍ മുതുകാട് അധ്യക്ഷത വഹിച്ചു. വനജമുതുകാടും സംഘവും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും വയലാര്‍ ഗാനങ്ങളുടെ അവതരണവും നടന്നു.
A unique genius who influenced generations of Vayalar