---
title: "പേരാമ്പ്ര സില്‍വര്‍ കോളെജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു"
english_title: "Perambra Silver College Union inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246155/perambra-silver-college-union-inaugurated"
published_at: "2024-10-30T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6721d04b06a4a_SILVER.jpg"
keywords: []
---

# പേരാമ്പ്ര സില്‍വര്‍ കോളെജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ സ്‌പോര്‍ട്ട്‌സ് ജേണലിസ്റ്റ് കമാല്‍ വരദൂര്‍ യൂണിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജ് വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ സ്‌പോര്‍ട്ട്‌സ് ജേണലിസ്റ്റ് കമാല്‍ വരദൂര്‍ യൂണിയന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

യൂണിയന്‍ ചെയര്‍മാന്‍ ഇ.കെ. മുഹമ്മദ് റിഫാഹ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം അര്‍ജ്ജുന്‍ കറ്റയാട്ട് ലോഗോ പ്രകാശനം ചെയ്തു.

ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. സി. വിനോദ് കുമാര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം റുമൈസ റഫീഖ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ സെനറ്റ് അംഗവും എഴുത്തുകാരനുമായ മുഹസിന്‍ കാതിയോട്, കോളെജ് മാനേജിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ.കെ. തറുവയി ഹാജി, വി.എസ്. രമണന്‍, സ്റ്റാഫ് സെക്രട്ടറി ടി. ഷിജുകുമാര്‍, ജയരാജന്‍ കല്പകശ്ശേരി എന്നിവര്‍ സംസാരിച്ചു.

യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍. അമല്‍രാജ് സ്വാഗതം പറഞ്ഞ ചടങ്ങിന് യൂണിയന്‍ വൈസ് ചെയര്‍മാന്‍ ബി.എസ്. ശിവനന്ദ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246155/perambra-silver-college-union-inaugurated)