മേപ്പയ്യൂർ: എടച്ചേരി തണല്‍ വീട്ടിലെ ഉറ്റവരില്ലാത്ത ഇരുന്നൂറോളം അംഗങ്ങളെ മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ നേരില്‍ വന്ന് കണ്ട് പരിചയപ്പെട്ട് അവര്‍ക്ക് പ്രതിമാസം കത്തുകള്‍ അയച്ച് അവരെ കൂടെ നിര്‍ത്തുന്ന പദ്ധതിയാണ് 'തണലായി കൂടെ'പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം എടച്ചേരി തണല്‍ വീട്ടില്‍ നാര്‍ക്കോട്ടിക്ക് DYSP പ്രകാശന്‍ പടന്നയില്‍ വിദ്യാര്‍ത്ഥികള്‍ക്കും തണല്‍ വീട്ടിലെ അംഗങ്ങള്‍ക്കും പോസ്റ്റ് ഇല്ലന്റ്റുകള്‍ നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.
എടച്ചേരി തണല്‍ വീട് മാനേജര്‍ എം.വി ഷാജഹാന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ എടച്ചേരി തണല്‍ വീട് കമ്മിറ്റി പ്രസിഡന്റ്റ് മൂസ്സ കുറുങ്ങോട്ട് അധ്യക്ഷത വഹിച്ചു. തണല്‍ സോഷ്യല്‍ വര്‍ക്ക് HOD ബൈജു ആയടത്തില്‍ പദ്ധതി വിശദീകരിച്ചു .
കോഴിക്കോട് റൂറല്‍ സ്റ്റഡന്‍സ് പോലീസ് എ ഡി എന്‍ ഒ സബ് ഇന്‍സ്‌പെക്ടര്‍ കെ സുനില്‍കുമാര്‍ ,മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.ജി ലസിത്ത് , സിവില്‍ പോലീസ് ഓഫീസര്‍ എം സബിത , സി. പി. ഒ സുധീഷ് കുമാര്‍ , കെ ശ്രീവിദ്യ , കെ രാജന്‍ മാണിക്കോത്ത്, വി.പി പോക്കര്‍ ,സനി ,ടി.കെ ബാലന്‍ എന്നിവര്‍ ആശംസകളറിയിച്ച്സംസാരിച്ചു.
Child police for those who don't have near and dear ones 'Thanalayi Koode' project inaugurated