കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ പേരാമ്പ്ര ബ്രാഞ്ച് ജനറല്‍ ബോഡി യോഗം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. സിഐടിയു പേരാമ്പ്ര ഏര്യാ സെക്രട്ടറി സ: കെ. സുനില്‍ യോഗം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് കോര്‍പ്പറേഷനും, നിരവധി മുനിസ്സിപ്പാലിറ്റികള്‍ക്കും, പഞ്ചായത്തുകള്‍ക്കും കുടിവെള്ളം വിതരണം ചെയ്യുന്ന പെരുവണ്ണാമൂഴി ജിക്കാ പദ്ധതിയുടെ നടത്തിപ്പും, പരിപാലനവും, പൂര്‍ണ്ണമായും വാട്ടര്‍ അതോറിറ്റി ജീവനക്കാരെ ഉള്‍പ്പടുത്തി നടത്താന്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മൂഴി മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍, ഈ മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ബ്രാഞ്ച് വൈസ് പ്രസിഡണ്ട് അനൂജ എസ്. ആര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്രാഞ്ച് സെക്രട്ടറി എ.വി വിപിന്‍ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ബി വിജയന്‍ സംഘടനാ റിപ്പോര്‍ട്ടും , ജില്ലാ പ്രസിഡന്റ് കെ.കെ. വിജയന്‍ ചര്‍ച്ചകള്‍ക്ക് മറുപടിയും പറഞ്ഞു.
സംസ്ഥാന സെകട്ടറി സ:എ രാജു, ജില്ലാ ട്രഷറര്‍ എം.എം. അനില്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.ബ വീഷ് , ഇന്ദു , ജില്ലാ ജോ. സെക്രട്ടറി രാജേഷ് ബാബു, ജില്ലാസെക്രട്ടറിയേറ്റ് അംഗം കെ.കെ. പ്രദീപന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. രമാദേവി അനുശോചന പ്രമേയവും, ബ്രാഞ്ച് ട്രഷറര്‍ പി. ലൗലി നന്ദിയും പറഞ്ഞു.
Kerala Water Authority To Take Over Peruvannamoozhi Jikka Drinking Water Project