കാവുന്തറ: മേഘാലയ സ്‌റ്റേറ്റ് റൂറല്‍ ലവ്ലി ഹുഡ് സൊസൈറ്റി പ്രവര്‍ത്തകര്‍ നടുവണ്ണൂര്‍ ബഡ്സ് സ്‌കൂള്‍ സന്ദര്‍ശിച്ചു. 30 അംഗ സംഘമാണ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കാവുന്തറ പള്ളിയത്ത് കുനിയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയത്.
കേരളത്തിലെ കുടുംബശ്രി പ്രവര്‍ത്തനങ്ങളെ പറ്റിയും, പ്രാദേശിക ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളെ പറ്റിയും പഠിക്കുന്നതിനും വേണ്ടിയാണ് സംഘം എത്തിയത്. കുടുംബശ്രീയുടെ പ്രവര്‍ത്തന ഭാഗമായാണ് ബഡ്സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍സ് കം ഡയറക്ടര്‍മാരും ഡിആര്‍ഡിഎയുടെ നോഡല്‍ ഓഫീസര്‍മാരും, ജെആര്‍ഡിഒ, എപിഒ, ജില്ലാമിഷന്‍ മാനജര്‍മാര്‍, ഫഗ്ഷണല്‍ സ്പെഷലിസ്റ്റ്മാര്‍, ബ്ലോക്ക് പ്രോഗ്രാം മാനേജര്‍മാര്‍, ക്ലസ്റ്റര്‍കോഡിനേറ്റര്‍മാര്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പള്ളിയത്ത് കുനിയില്‍ എത്തിയത്.
ബഡ്സ് സ്‌കൂള്‍ അധ്യാപകരും കുടുംബശ്രീ പ്രവര്‍ത്തകരും ഇവരെ സ്വീകരിച്ചു. ബഡ്സ് സ്‌കൂളില്‍ ഒരുക്കിയ സ്വീകരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചേര്‍പേഴ്സണ്‍ യശോദ തെങ്ങിട സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രഫ. വി.കെ അബ്ദുള്ള, ബഡ്സ് സ്‌കൂള്‍ അധ്യാപിക എം.എം. രേഷ്മ, മേഘാലയയില്‍ നിന്നെത്തിയ എംഎസ്ആര്‍എല്‍സ് സംഘാംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് ഗ്രാമപഞ്ചായത്തംഗം പി. രജില നന്ദി പറഞ്ഞു.
Meghalaya State Rural Lovely Hood Society workers visited Bud's School