പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പഴയ പെട്രോള്‍ പമ്പിന് സമീപം കഴിഞ്ഞ 17 വര്‍ഷമായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹോമിയോ ഡിസ്പന്‍സറി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ സര്‍വ്വകക്ഷി യോഗം ശക്തമായി പ്രതിഷേധിച്ചു.
വര്‍ഷങ്ങളായി നാട്ടുകാരുടെ സാമ്പത്തിക സാമൂഹ്യ സംരക്ഷണത്തില്‍ നിലനിന്നുപോന്ന സ്ഥലത്തെ ഏക സര്‍ക്കാര്‍ സ്ഥാപനം സ്വന്തമായി സ്ഥലം സൗജന്യമായി ലഭ്യമാക്കിയിട്ടും അതുപയോഗപ്പെടുത്താതെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് മറ്റൊരിടത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി.
നാട്ടുകാരുടെ പ്രതിഷേധത്തെ മറികടന്നുകൊണ്ട് ഡിസ്പന്‍സറി മാറ്റാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സര്‍വ്വകക്ഷി യോഗം മുന്നറിയിപ്പ് നല്‍കി.
കുനിയില്‍ പത്മനാഭന്റെ വീട്ടില്‍ വാര്‍ഡ് മെമ്പര്‍ സല്‍മ നന്മന കണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജോന, പി.കെ.രാഗേഷ്, മുന്‍വാര്‍ഡ് മെമ്പര്‍മാരായ സി.ടി.ബാലന്‍ നായര്‍, ശ്രീധരന്‍ കല്ലാട്ട് താഴ, കെ.പി.യൂസഫ്, എന്നിവരും സര്‍വ്വകക്ഷി പ്രതിനിധികളായി പി.എസ്.സുനില്‍കുമാര്‍, കെ.എം.ബാലകൃഷ്ണന്‍, കെ.പി. റസാക്ക്, എ.കെസജീന്ദ്രന്‍, സി.പി. ഹമീദ്, കെ.പി. വിശ്വന്‍, റാഫി കക്കാട്, സി.പി വിനീഷ് , അബ്ദുള്‍ അസീസ്,പി. ബാലകൃഷ്ണന്‍ , ഗോപാലന്‍ കീഴ്‌പൊയില്‍ താഴ തുടങ്ങിയവര്‍ സംസാരിച്ചു. കെ.പത്മനാഭന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ.പി. റസാക്ക് നന്ദി രേഖപ്പെടുത്തി.
Protests Against Govt's Move To Change Homoeo Dispensary