പേരാമ്പ്ര : മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 6,7,8,9 തിയ്യതികളില്‍ ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.. 84 സ്‌കൂളുകളില്‍ നിന്നായി 4000ത്തില്‍ അധികം മത്സരാര്‍ത്ഥികള്‍ വിവിധ ഇനങ്ങളിലായി മാറ്റുരക്കും.
ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌ക്കൂളില്‍ ഒരുക്കിയ വേദി 1 ഗംഗ, ലിറ്റില്‍ ഫ്‌ലവര്‍ നേഴ്‌സറി സ്‌കൂളില്‍ വേദി 2 യമുന, അല്‍ മദ്രസത്തുല്‍ ഇസ്ലാം മദ്രസക്ക് സമീപം വേദി 3 കാവേരി, വേദി 4 സബര്‍മതി, വീട്ടുമുറ്റത്ത് വേദി 5 ബ്രഹ്‌മപുത്ര, ടൗണ്‍ മദ്രസയില്‍ വേദി 6 സരള്‍, ഗ്രാമപഞ്ചായത്ത് ഹാളില്‍ വേദി 7 നര്‍മ്മദ, ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ വേദി 8 മേഘ്‌ന, മഞ്ചേരി കോപ്ലക്‌സില്‍ വേദി 9 ഭഗീരഥി എന്നിങ്ങനെ 9 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. നവംബര്‍ 6 ന് സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക.
നവംബര്‍ 7 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്‍ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസി ഡണ്ട് ഷീജ ശശി മുഖ്യാതിഥിയാവും. മേലടി മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ഹസീസ് കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
പ്രശസ്ത സാഹിത്യകാരന്‍ യു.കെ. കുമാരന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, പയ്യോളി നഗരസഭ ചെയര്‍മാന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബിപിസിമാര്‍, കലോത്സവ കമ്മിറ്റി ഭാര വാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും.
9-ാം തിയ്യതി നടക്കുന്ന സമാപന സമ്മേളനം എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഗവാസ് മുഖ്യാതിഥിയാവും. സമ്മാനദാനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്തും , വിജയികളെ ആദരിക്കല്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് എന്‍.ടി.ഷിജിത്തും നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍ സംസാരിക്കുന്നതാണ് കലോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു.
വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതം സംഘം ചെയര്‍മാനും ചെറുവണ്ണൂര്‍ ഗ്രാമപ ഞ്ചായത് പ്രസിഡണ്ടുമായ എന്‍.ടി. ഷിജിത്ത്, ജനറല്‍ കണ്‍വീനര്‍ എന്‍.കെ ഷൈബു , മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ പി. ഹസീസ്, എച്ച്.എം ഫോറം സെക്രട്ടറി സജീവന്‍ കുഞ്ഞോത്ത്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.സി. ബാബു, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍ സി.പി ഗോപാലന്‍ കണ്‍വീനര്‍ സുഭാഷ് സമത എന്നിവര്‍ സംബന്ധിച്ചു.
Meladi Upazila School Art Festival Cheruvannur Govt. In high school