മേപ്പയ്യൂര്‍: 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് പ്രവാസി ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ഹുസ്സെന്‍ കമ്മന ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ അധ്യക്ഷനായി.
പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് മമ്മു ചേരമ്പറ്റ മുഖ്യ പ്രഭാഷണം നടത്തി. കീപ്പോട്ട് അമ്മത്, അബ്ദുറഹിമാന്‍ ഇല്ലത്ത്, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാന്‍, കുട്യാലി കൈതയില്‍, അമ്മത് ഈന്തിയാട്ട് സംസാരിച്ചു.
പഞ്ചായത്ത് ഭാരവാഹികളായി കീപ്പോട്ട് പ്രസിഡന്റ് പി മൊയ്തീന്‍ , എം.ടി ഷാഷിം, എം.പി അബ്ദുല്ല, വൈസ് പ്രസിഡന്റ് അമ്മത് മരുതിയാട്ട് മീത്തല്‍ , ജന:സെക്രട്ടറി കെ.പി. അബ്ദുസലാം , യൂസഫ് തസ്‌കീന, എള്ളായത്തില്‍ അസ്സെനാര്‍, ജോ: സെക്രട്ടറി എം.ടി.കെ അബ്ദുല്ല, ട്രഷറര്‍ വി.സി അബ്ദുറഹിമാന്‍ എന്നിവരെ തെരെഞ്ഞെടുത്തു.
Pension should be granted to all expatriates above the age of 60 years.