ടി.പി. രാജീവന്‍ എഴുത്തും ജീവിതവും; അനുസ്മരണ പരിപാടി

ടി.പി. രാജീവന്‍ എഴുത്തും ജീവിതവും; അനുസ്മരണ പരിപാടി
Nov 7, 2024 03:17 PM | By SUBITHA ANIL

പേരാമ്പ്ര: ടി.പി. രാജീവന്‍ അനുസ്മരണ സമിതി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നവംബര്‍ 9,10 തിയ്യതികളില്‍ എഴുത്തുകാരന്‍ ടി.പി.രാജീവന്‍ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. പുറപ്പെട്ടുപോയ വാക്ക്- ടി.പി. രാജീവന്‍ എഴുത്തും ജീവിതവും എന്ന പേരില്‍ പേരാമ്പ്ര ബൈപ്പാസില്‍ ഇ.എം.എസ്. ആശുപത്രി കവലക്ക് സമീപമാണ് പരിപാടി. ചിത്രകലാ കൂട്ടായ്മ, സാഹിത്യ ക്യാമ്പ്, സാഹിത്യ സംവാദം, നാടകം, ഗസല്‍ സന്ധ്യ, കവിയരങ്ങ്, പുസ്തകോത്സവം എന്നിവ നടക്കും.

ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് ടി.പി. രാജീവന്റെ 'പ്രണയ ശതകം' കവിതാ സമാഹാരത്തിന് ക്യാന്‍വാസില്‍ 30 ഓളം ചിത്രകാരര്‍ തീര്‍ക്കുന്ന നിറച്ചാര്‍ത്തോടെയാണ് പരിപാടിക്ക് തുടക്കമാകുക. 'നിറഭേതങ്ങളുടെ പ്രണയശതകം' മാതൃഭൂമി സീനിയര്‍ ആര്‍ട്ടിസ്റ്റ് കെ. ഷെരീഫ് ഉദ്ഘാടനം നിര്‍വഹിക്കും. എഴുത്തുകാരന്‍ ബി. രാജീവന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത തമിഴ് കവിയും തിരക്കഥാകൃത്തുമായ യുവന്‍ ചന്ദ്രശേഖര്‍ മുഖ്യാഥിയാകും. തുടര്‍ന്ന് സര്‍ഗ്ഗാത്മകതയും നൈതികതയും വിഷയത്തില്‍ എഴുത്തുകാരന്‍ എം. മുകുന്ദന്‍ സംസാരിക്കും.

രണ്ടിന് നോവലുകളിലെ ദേശം എന്ന സെഷനില്‍ കഥാകൃത്ത് പി.വി.ഷാജികുമാര്‍, ശ്യംസുധാകര്‍ എന്നിവരും പുതുകവിതകളുടെ കാലം എന്ന വിഷയത്തില്‍ എഴുത്തുകാരായ യുവന്‍ ചന്ദ്രശേഖര്‍, പി. രാമന്‍, അന്‍വര്‍ അലി എന്നിവരും പങ്കെടുക്കും. വൈകീട്ട് അഞ്ചിന് ഒര്‍മ്മ അനുഭവം കാവ്യസന്ധ്യ എന്ന വിഷയത്തില്‍ എഴുത്തുകാരായ പി.പി. രാമചന്ദ്രന്‍, അന്‍വര്‍ അലി, എസ്. ജോസഫ്, സാവിത്രി രാജീവന്‍, പി.എസ്. ബിനുമോള്‍, കെ.പി. സീന, ഒ.പി. സുരേഷ്, കെ.ആര്‍. ടോണി, ഡോ. ആസാദ്, വി.കെ. പ്രഭാകരന്‍ എന്നിവര്‍ പങ്കാളികളാകും. തുടര്‍ന്ന് നിസ അസീസിയുടെ ഗസല്‍ സന്ധ്യയുണ്ടാകും.

പത്തിന് സങ്കീര്‍ണ്ണ ബിംബങ്ങളുടെ കവിതാവിഷ്‌കാരം വിഷയത്തില്‍ കെ.വി. സജയ്, വീരാന്‍ കുട്ടി എന്നിവരും കവിതക്കുണ്ടോ അതിര്‍വരമ്പുകള്‍ വിഷയത്തില്‍ ഷീജ വക്കവും മലയാളത്തിന് പുറത്തെ ടി.പി. രാജീവനെ പറ്റി മുസഫര്‍ അഹമ്മദും സംസാരിക്കും. വൈകീട്ട് കവിത തുറന്നിടുന്ന വാതിലുകള്‍ വിഷയത്തില്‍ എസ്. ജോസഫും മഹേഷ് മംഗലാട്ടും നോവലിസ്റ്റിന്റെ ചരിത്രാന്വേഷണം സെഷനില്‍ പി.എന്‍. ഗോപീകൃഷ്ണന്‍, രാജേന്ദ്രന്‍ എടത്തുംകര, സി.ജെ. ജോര്‍ജ്ജ്, എഴുത്തിന്റെ സമരകാലം സെഷനില്‍ കല്‍പ്പറ്റ നാരായണന്‍ എന്നിവരും പങ്കെടുക്കും. തുടര്‍ന്ന് ആലപ്പുഴ മരുതം തിയ്യേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഭക്തക്രിയ നാടകം അരങ്ങേറും.

TP Rajeev writing and life; Remembrance program

Next TV

Related Stories
ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി ദിനാചരണവും കലോത്സവവും സംഘടിപ്പിച്ചു

Dec 7, 2024 04:15 PM

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി ദിനാചരണവും കലോത്സവവും സംഘടിപ്പിച്ചു

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷന്‍ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണവും...

Read More >>
മൂത്രം മണം അസഹ്യമായി: പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരം ദുര്‍ഗന്ധമാക്കുന്നു

Dec 7, 2024 03:12 PM

മൂത്രം മണം അസഹ്യമായി: പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരം ദുര്‍ഗന്ധമാക്കുന്നു

മൂത്രത്തിന്റെ മണത്താല്‍ പരിസരവാസികള്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി അധികാരികള്‍...

Read More >>
മാവൂരില്‍ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

Dec 7, 2024 02:42 PM

മാവൂരില്‍ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

ഇടിയുടെ ആഘാതത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ബസിന് മുന്നിലിരുന്ന യാത്രക്കാരില്‍ രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചുവീണു. ബസില്‍...

Read More >>
സൗജന്യ ചികിത്സാ പദ്ധതിയും മെഡിക്കല്‍ ക്യാമ്പും ഒരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

Dec 7, 2024 01:23 PM

സൗജന്യ ചികിത്സാ പദ്ധതിയും മെഡിക്കല്‍ ക്യാമ്പും ഒരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

സ്‌കൂളിലെ യുപി വിഭാഗം കുട്ടികള്‍ക്കു വേണ്ടി ഹോമിയോ മെഡിക്കല്‍ ക്യാമ്പും തുടര്‍ചികിത്സ ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം നീണ്ടു...

Read More >>
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം: ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Dec 7, 2024 10:59 AM

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം: ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. ദമ്പതികള്‍ അത്ഭുതകരമായി...

Read More >>
മുസ്ലിം ലീഗ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

Dec 6, 2024 09:48 PM

മുസ്ലിം ലീഗ് ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് നിര്‍മ്മിക്കുന്ന ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് സെന്റര്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് സമാഹരണം മേപ്പയ്യൂര്‍...

Read More >>
Top Stories










News Roundup