നടുവണ്ണൂര്‍: വുഡ് ക്രഫ്റ്റ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (വോക്ക്) നടുവണ്ണൂര്‍ പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു. മരാധിഷ്ഠിത വ്യവസായമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നും മേഖലയിലെ തൊഴില്‍ സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മരമില്ലുകള്‍ക്കും പ്ലൈവുഡ് ഫാക്ടറികള്‍ക്കും ബാധകമായ നിയമവ്യവസ്ഥ ചെറുകിട മരാധിഷ്ഠിത മേഖലയില്‍ അടിച്ചേല്‍പ്പിക്കുന്നത് പരിശോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനത്തോടനുബന്ധിച്ച് കാവില്‍ അംഗന്‍വാടിയിലെ കുട്ടികള്‍ക്ക് ആവശ്യമായ ഫര്‍ണ്ണിച്ചറുകള്‍ സംഘടന സ്വന്തമായി നിര്‍മ്മിച്ചു നല്‍കി. നിര്‍ധന കുടുംബത്തിന് വീടിനാവശ്യമായ വാതില്‍, ജനല്‍പാളി, കട്ടില എന്നിവയും രണ്ട് പാലീയേറ്റീവ് യൂണിറ്റിന് ഊന്ന് വടികളും വോക്ക് അംഗങ്ങള്‍ നിര്‍മ്മിച്ച് നല്കി.
കാവുന്തറ പള്ളിയത്ത് കുനി നിള ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനം ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം ഗിരീഷ് കാവുന്തറ അധ്യക്ഷത വഹിച്ചു. വിവിധ മേഖലയില്‍ തൊഴിലെടുത്ത പഴയകാല തൊഴിലാളികളെയും വയനാട് ദുരന്ത മേഖലയില്‍ ജോലി ചെയ്ത സൈനികന്‍ ഷൈജു കാവുന്തറയെയും വിവിധ വിഷയങ്ങളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ആദരിച്ചു.
സംസ്ഥാന സെക്രട്ടറി മഹേഷ് കോറോത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി അംഗം ദീപ്ത് രാജ് കാവുന്തറ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ഷാഹിന, സജീവന്‍ മക്കാട്ട്, യൂസഫ് പുതുപ്പാടി, ഷാജി ക്ലാസിക്, രാജേഷ് കക്കഞ്ചേരി, ശിവരാജ് പേരാമ്പ്ര, നിഷാജ് കാവുന്തറ, ദാമോദരന്‍ കാവുന്തറ, മുഹമ്മദലി കാവുന്തറ, സി.ടി ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Wood Craft Welfare Organization of Kerala Naduvannur Panchayath Conference