---
title: "മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു "
english_title: "Meladi Sub-District School Kalolsavam Inaugurated "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/247819/meladi-sub-district-school-kalolsavam-inaugurated"
published_at: "2024-11-07T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cd020f13ee_mepadi.png"
keywords: []
---

# മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **ചെറുവണ്ണൂര്‍ :** മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അധ്യക്ഷനായി. മേലടി എഇഒപി ഹസീസ് കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് അധ്യക്ഷനായി. മേലടി എഇഒപി ഹസീസ് കലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.കെ നിര്‍മല , ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ സജീവന്‍, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എന്‍.ആര്‍ രാഘവന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആ ബാലകൃഷ്ണന്‍,വി.പി നിത , വി അനുരാജ് , ആര്‍.പി ഷോബിദ് , എം രാജീവന്‍ , സി.എസ് സജിന , ടി മനോജ്, എം.കെ സുരേന്ദ്രന്‍ മാസ്റ്റര്‍,വി.കെ മൊയ്തീന്‍ മാസ്റ്റര്‍, കൊയിലോത്ത് ഗംഗാധരന്‍, സിപി ഗോപാലന്‍, വി.കെ മൊയ്തു, എം.എം മൗലവി, മുബഷീര്‍, മനോജ് ആവള, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ച ചടങ്ങില്‍ ഷൈബു എ ന്‍ കെ സ്വാഗതവും റിസ്പ്ഷന്‍ കമ്മറ്റി കണ്‍വീനര്‍ എ.കെ അബ്ദുല്‍ അസീസ് നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/247819/meladi-sub-district-school-kalolsavam-inaugurated)