പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരശീല ഉയരും

 പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്  തിങ്കളാഴ്ച തിരശീല ഉയരും
Nov 9, 2024 12:21 AM | By SUBITHA ANIL

പേരാമ്പ്ര : പൊതുവിദ്യാഭ്യാസവകുപ്പ് പേരാമ്പ്ര ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 11 മുതല്‍ 14 വരെ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഉപജില്ലയിലെ 85 സ്‌കൂളുകളില്‍ നിന്നുമായി ആറായിരത്തോളം കലാപ്രതിഭകള്‍ പങ്കെടുക്കും. 296 ഇനങ്ങള്‍ 14 വേദികളിലായി നടക്കും. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഒന്നാം വേദിയും സ്‌കൂള്‍ പരിസരം വെള്ളിയൂര്‍ എയുപി സ്‌കൂള്‍, ശറഫുല്‍ ഇസ്ലാം മദ്രസ്സ എന്നിവിടങ്ങളിലാണ് മറ്റ് വേദികള്‍. വെള്ളിയൂര്‍ സുബ്രഹ്‌മണ്യക്ഷേത്ര അങ്കണത്തില്‍ പതിനയ്യായിരം പേര്‍ക്ക് ഭക്ഷണം ഒരുക്കും.


11 ന് തിങ്കളാഴ്ച 3 മണിക്ക് ചാലിക്കരയില്‍ നിന്ന് പ്രധാന വേദിയിലേക്ക് വര്‍ണശമ്പളമായ സാംസ്‌കാരിക ഘോഷയാത്ര നടക്കും. 4 മണിക്ക് സാംസ്‌കാരിക സദസ്സ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍ ഉദ്ഘാടനം ചെയ്യും. ഓപ്പണ്‍ ക്യാന്‍വാസ്, ദൃശ്യാവിഷ്‌കരണം, സ്‌നേഹാദരം, കലാവിരുന്ന് എന്നിവ സാംസ്‌കാരിക സദസ്സില്‍ നടക്കും.

12 ന് വൈകീട്ട് പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായി പങ്കെടുക്കും. മേള മുഴുവനായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും. ആംബുലന്‍സ്, മെഡിക്കല്‍ എയിഡ്, പ്രാഥമിക ചികിത്സ എന്നിവ ഒരുക്കും. പാര്‍ക്കിംഗ്, ക്രമസമാധാനം, എന്നിവക്ക് ആവശ്യമായ ക്രമീകരണം നടത്തിയിട്ടുണ്ട്. ഭക്ഷണ നല്‍കുന്നന്തിന് വേണ്ടി വിഭവസമാഹരണം, കലവറ നിറക്കല്‍ എന്നിവ നടന്നു വരുന്നു.

മേള വന്‍ വിജയമാക്കാനും നാടിന്റെ നന്മക്കൊപ്പം പങ്ക് ചേര്‍ന്ന് ജനകീയമാക്കാനും വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ്, ജന. കണ്‍വീനര്‍ കെ. സമീര്‍, ഫെസ്റ്റിവല്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആബിദ പുതുശ്ശേരി, എച്ച്.എം. ഫോറം കണ്‍വീനര്‍ ബിജു മാത്യു, ട്രഷറര്‍ പി. രാമചന്ദ്രന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ടി.കെ. ജിജോയ്, സാംസ്‌കാരിക സമിതി കണ്‍വീനര്‍ വി.എം. അഷറഫ് എന്നിവര്‍ വാര്‍ത്ത സമേമളനത്തില്‍ അറിയിച്ചു.

Perambra Upajila School Art Festival will be curtain raiser on Monday

Next TV

Related Stories
 എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം വഖഫ് ഭേദഗതി ബില്ല് ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു

Nov 9, 2024 12:05 AM

എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം വഖഫ് ഭേദഗതി ബില്ല് ചര്‍ച്ചാ സംഗമം സംഘടിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന വഖഫ് ഭേദഗതി ബില്ല് വിഭജന രാഷ്ട്രീയ തന്ത്രത്തിന്റെ...

Read More >>
സ്വര്‍ണപണ്ടം പണയ വായ്പ വിതരണ ഉദ്ഘാടനം

Nov 8, 2024 08:35 PM

സ്വര്‍ണപണ്ടം പണയ വായ്പ വിതരണ ഉദ്ഘാടനം

ചങ്ങരോത്ത് പഞ്ചായത്ത് വനിതാ സഹകരണ സംഘം സ്വര്‍ണ പണ്ടം പണയ വായ്പാ വിതരണം...

Read More >>
 ഇടിമിന്നലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

Nov 8, 2024 07:03 PM

ഇടിമിന്നലില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക്

കായണ്ണയില്‍ ഇടിമിന്നലിലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്കേറ്റു. കനത്ത മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക്...

Read More >>
നവപ്രതിഭ പുരസ്‌കാരം ധനിഷ ബിജു കാരയാടിന്

Nov 8, 2024 06:31 PM

നവപ്രതിഭ പുരസ്‌കാരം ധനിഷ ബിജു കാരയാടിന്

അശ്‌വിന്‍ ബുക്‌സ് ആന്റ് ആല്‍വിന്‍ ക്രിയേഷന്‍സ് കല്ലാനോടിന്റെ ഈ വര്‍ഷത്തെ നവപ്രതിഭ പുരസ്‌കാരം ധനിഷ ബിജു...

Read More >>
മേലടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം; ക്ഷേമകാര്യ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി

Nov 8, 2024 06:08 PM

മേലടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം; ക്ഷേമകാര്യ കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമായി

നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേലടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍...

Read More >>
പേരാമ്പ്ര ഉപജില്ലാ കലോത്സവം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

Nov 8, 2024 02:41 PM

പേരാമ്പ്ര ഉപജില്ലാ കലോത്സവം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

പേരാമ്പ്ര ഉപജില്ലാ കലോത്സവം ഫ്ലാഷ് മോബ്...

Read More >>
Top Stories










News Roundup






GCC News