പേരാമ്പ്ര : വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊലീസുകാരുടെ ജീവിത പങ്കാളികള്‍ക്കുമായി ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റായ മാമോഗ്രാം ക്യാമ്പ് സംഘടിപ്പിച്ചു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും, കേരള പൊലീസ് അസോസിയേഷന്റെയും കോഴിക്കോട് റൂറല്‍ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രമുഖ കാന്‍സര്‍ ചികിത്സാ കേന്ദ്രമായ കോഴിക്കോട് എംവിആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മൊബൈല്‍ ടെസ്റ്റ് ലാബ് പേരാമ്പ്രയില്‍ എത്തിച്ചായിരുന്നു പരിശോധന. പൊലീസ് അസോസിയേഷനുകള്‍ എംവിആര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് നടത്തുന്ന രണ്ടാമത്തെ ക്യാമ്പാണ് പേരാമ്പ്രയില്‍ നടന്നത്.
ആദ്യത്തെ ക്യാമ്പ് നവംബര്‍ ഏഴാം തീയതി വടകര ജില്ല പൊലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് നടന്നു. മൂന്നാമത്തെ ക്യാമ്പ് 19 ാം തീയതി ബാലുശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വച്ചും നടക്കും. പേരാമ്പ്ര ടാക്സി സ്റ്റാന്റ് പരിസരത്ത് നടന്ന ബ്രെസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് മാമോഗ്രാം ടെസ്റ്റിന് എംവിആര്‍ കാന്‍സര്‍ സെന്ററിലെ നേഴ്സ് സുമിത്ര, റേഡിയോഗ്രാഫര്‍മാരായ ശ്രുതി, സ്വാതി പ്രോഗ്രാം ഓഫീസര്‍ എം.ജി. ഷാജി, ഷിജിത്ത് ലാല്‍, ഷഫിന്‍, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷ് ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിന് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സി.കെ സുജിത്ത്, ജില്ലാ ഭാരവാഹികളായ പി. മുഹമ്മദ് , സി.കെ. അജിത്ത്, യൂസഫ്, സുമ ജയപ്രകാശ്, കെപിഎ ഭാരവാഹി വി.പി സുനില്‍, കെ.സി സുഭാഷ്, കെ. പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
A breast cancer screening test camp was conducted at perambra