പേരാമ്പ്ര : പേരാമ്പ്ര പൊലീസ് സ്റ്റേഷന്‍ ഭരണം വിദ്യാര്‍ത്ഥികളുടെ കൈകളില്‍ ഭദ്രം. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാനായി എത്തിയതാണ് വിദ്യാര്‍ത്ഥികള്‍.
വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 89 എസ്പിസി കേഡറ്റുകളാണ് സ്റ്റേഷനില്‍ എത്തിയത്. പാറാവ്, വയര്‍ലൈസ്, ജിഡി ചുമതലയും ഒപ്പം ഫ്രണ്ട് ഓഫീസിലും കുഞ്ഞു കാക്കി ധാരികള്‍ തന്നെ. സബ് ഡിവിഷണല്‍ ഡിവൈഎസ്പി വി.വി ലതീഷ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി ജംഷീദ് എന്നിവര്‍ കേഡറ്റുകളുമായി സംവദിച്ചു.
സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍, എഫ്‌ഐആര്‍ തയ്യാറാക്കല്‍, സൈബര്‍ സെക്യൂരിറ്റി, സെല്‍ ഓഫ് ആംസ്, ലോക്കപ്പ്, ഫയല്‍ റൂം, സ്മാര്‍ട്ട് സ്റ്റോറേജ് റൂം, ഇന്‍വെസ്റ്റിഗേഷന്‍ റൂം, ടെലികമ്യൂണിക്കേഷന്‍ എന്നിവ സംബന്ധിച്ച്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഷബീര്‍, എം കുഞ്ഞമ്മത്, പിആര്‍ഒ ചന്ദ്രന്‍ കീര്‍ത്തനം, രതീഷ് നിരവത്ത്, ടി.കെ റിയാസ്, പി.എം സുധീഷ്‌കുമാര്‍, ബിനില ദിനേഷ് , സുരേഷ്‌കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നല്കി.
ട്രയിനര്‍മാരായ പ്രവീണ്‍കുമാര്‍, സാബു സ്‌കറിയ, പി.ടി പ്രദീഷ്, ഒ.വി മണി എന്നിവര്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തല്‍, മയക്കുമരുന്ന്, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം എന്നിവക്കായി പരിശീലനം ലഭിച്ച ഡോഗ് സ്‌കോഡിനെ പരിചയപ്പെടുത്തി. അധ്യപകരായ കെ.പി മുരളികൃഷ്ണദാസ്, എസ് അനുവിന്ദ്, ഷിജി ബാബു എന്നിവര്‍ക്കൊപ്പം രക്ഷിതാക്കളും സന്ദര്‍ശനത്തിന് നേതൃത്വം നല്കി.
Students occupied the perambra police station