---
title: "പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ ശിശുദിന റാലി സംഘടിപ്പിച്ചു"
english_title: "Perambra NIMLP School organized Children's Day Rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/249309/perambra-nimlp-school-organized-childrens-day-rally"
published_at: "2024-11-14T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735e375d9206_apol.jpg"
keywords: []
---

# പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ ശിശുദിന റാലി സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര **: ശിശുക്കളെ കണ്ണിലുണ്ണികളായി, റോസാപുഷ്പം പോലെ കണ്ട ചാച്ചാജിയുടെ ഓര്‍മ്മ പുതുക്കി പേരാമ്പ്ര എന്‍ഐഎംഎല്‍പിയിലെ വിദ്യാര്‍ത്ഥികള്‍. ശിശു ദിനാഘോഷത്തിന്റെ ഭാഗമായി ശിശുദിന റാലിയും, ചിത്രരചനയും, ചുമര്‍പത്ര നിര്‍മാണവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: ശിശുക്കളെ കണ്ണിലുണ്ണികളായി, റോസാപുഷ്പം പോലെ കണ്ട ചാച്ചാജിയുടെ ഓര്‍മ്മ പുതുക്കി പേരാമ്പ്ര എന്‍ഐഎംഎല്‍പിയിലെ വിദ്യാര്‍ത്ഥികള്‍. ശിശു ദിനാഘോഷത്തിന്റെ ഭാഗമായി ശിശുദിന റാലിയും, ചിത്രരചനയും, ചുമര്‍പത്ര നിര്‍മാണവും സംഘടിപ്പിച്ചു.

അധ്യാപകരായ എന്‍.പി.എ കബീര്‍, ഇ.പി. ലത്തീഫ്, ഇ.ടി. മുബീന, അഫ്ലഹ് പാലേരി, തസ്മിയ വയനാട്, പ്രജില ചേനോളി, കെ. റഹ്‌മത്ത് എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ വി. ഷമീര്‍ നൊച്ചാട് സ്വാഗതം പറഞ്ഞ ചടങ്ങിന് എസ്ആര്‍ജി കണ്‍വീനര്‍ കെ.കെ. മുഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/249309/perambra-nimlp-school-organized-childrens-day-rally)