മേപ്പയൂര്‍: കീഴ്പയൂര്‍ പുറക്കാമലയിലേക്ക് ജനകീയ സമര സമിതി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്ന് വൈകിട്ട് 5 മണിയോടെ ജമ്യമ്പാറ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറോളം പേര്‍ പങ്കെടുത്തിരുന്നു. മാര്‍ച്ച് മലയുടെ 300 മീറ്റര്‍ അകലെ വെച്ച് മേപ്പയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഷിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് തടയുകയായിരുന്നു.
ഇതോടെ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പൊലീസിന്റെ വലയം ഭേദിച്ച് സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ മലയിലേക്ക് ഓടി കയറി. മലക്ക് താഴെയായി നിര്‍മ്മാണത്തില്‍ ഇരിക്കുന്ന ഷെഡ് പൊളിക്കാനും ശ്രമം നടന്നു. ഏകദേശം രണ്ടുമണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥക്കൊടുവില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയായിരുന്നു.
Clashes during the march by Janaka Samatri Samiti activists to Purakamala