പേരാമ്പ്ര: ആവള മഠത്തില്‍ മുക്ക് ഹൈസ്‌ക്കൂള്‍ റോഡിലെ ഫുട്പാത്തിലെ ജിഐ സ്ലാബിനിടയില്‍ കാല്‍ കുടുങ്ങിയ ആള്‍ക്ക് സുരക്ഷയൊരുക്കി അഗ്‌നിരക്ഷാസേന. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയാണ് ആവള തടത്തില്‍ മീത്തല്‍ ഗിരീഷിന്റെ കാല്‍ സ്ലാബിനിടയില്‍ കുടുങ്ങിയത്. നാട്ടുകാര്‍ നടത്തിയ രക്ഷാദൗത്യം വിജയിക്കാതെ വന്നതോടെയാണ് പേരാമ്പ്ര അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചത്.
നിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസ്സര്‍മാരായ ടി വിജീഷ്, വി.കെ അഭിലജ് പത്‌ലാല്‍, എം.ടി മകേഷ്, വി വിനീത്, ഹോംഗാര്‍ഡ് പി മുരളീധരന്‍ എന്നിവര്‍ സ്ഥലത്തെത്തി ഹൈഡ്രോളിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൈപ്പുകള്‍ വിടര്‍ത്തിയ ശേഷം ഗിരീഷിന്റെ കാല്‍ സുരക്ഷിതമായി സ്ലാബിനിടയില്‍ നിന്നും വലിച്ചുമാറ്റി. വീഴ്ചയ്ക്കിടയില്‍ ഓടയില്‍ വീണ മൊബൈലും സേനാംഗങ്ങള്‍ എടുത്തു നല്‍കി.
The fire brigade provided safety to the person whose foot got stuck between the iron slab on the footpath on the road at perambra