പേരാമ്പ്ര: ഉപജില്ലാ പഞ്ചായത്ത് തലത്തില്‍ വിവിധ മേളകളില്‍ മികവ് തെളിയിച്ച കുട്ടിക്കള്‍ക്കായി നൊച്ചാട് എഎംഎല്‍പി സ്‌കൂളില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് എം റിയാസിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് അംഗം സനില ചെറുവറ്റ പരിപാടി ഉദ്ഘാടനം ചെയ്തു.
2023- 24 അക്കാദമിക വര്‍ഷത്തെ എല്‍എസ്എസ് വിജയി നദാ ഖദീജക്ക് സ്‌കൂള്‍ മാനേജര്‍ ടി മുഹമ്മദ് ഉപഹാരം നല്‍കി. ചടങ്ങില്‍ എംപിടിഎ പ്രസിഡന്റ് ഹൈറുന്നിസ, ടി.ടി അബ്ദുള്‍ സലാം, കെ.എ ലിനിയ, സ്‌കൂള്‍ ലീഡര്‍ ബി.എസ് അനുഗ്രഹ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തുടര്‍ന്ന് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ പി.പി സോണി രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ചടങ്ങില്‍ പ്രധാനധ്യാപിക എ.കെ അസ്മ സ്വാഗതവും എസ്ആര്‍ജി കണ്‍വീനര്‍ എന്‍ റിയാസ് നന്ദിയും പറഞ്ഞു.
A valedictory session and awareness class was organized for parents at perambra