പേരാമ്പ്രാ : രത്തന്‍ ടാറ്റ ദേശീയ പുരസ്‌കാരത്തിന് പ്രമുഖ അധ്യാപകനും അന്താരാഷ്ട്ര പരിശീലകനും കോളമിസ്റ്റുമായ പേരാമ്പ്ര സ്വദേശി ഡോ. ഇസ്മയില്‍ മരുതേരി അര്‍ഹനായി. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യയിലെ പ്രമുഖ വ്യക്തിത്വങ്ങളെ കണ്ടെത്തി നല്‍കുന്ന പുരസ്‌കാരമാണിത്.
ഗ്രാമീണമേഖലയിലെ ശാക്തീകരണത്തിനു വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, ഒരു പരിശീലകന്‍ എന്ന നിലയ്ക്കുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക രംഗത്തെ ഇടപെടലുകള്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.
നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച പ്ലസ്ടു അധ്യാപകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. ഫെബ്രുവരി 10ന് മഹാരാഷ്ട്ര സദനില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും
ഭാര്യ സമീറയും മക്കളായ റൂഹി ബാസിമ, നജാ ഫാത്തിമ, റയാൻ എന്നിവരടങ്ങുന്നതാണ് ഡോ. ഇസ്മയിൽ മരിതേരിയുടെ കുടുംബം.
Ratan Tata National Icon Award goes to Perambra native Dr. Ismail Marutheri