കോഴിക്കോട് : ഗന്ധര്‍വ്വ സംഗീത നാദ തീരം വാട്‌സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആദ്യമായി കലാകൂട്ടായ്മ സംഘടിപ്പിക്കുന്നു. 2025 ജനുവരി 19 ഞായറാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രസിദ്ധ കവികളായ ചൂട്ട് മോഹനന്‍ ചെറുവണ്ണൂര്‍, സുരേഷ് ചെന്താര, നരേന്‍ പുലാപ്പറ്റ, രൂപേഷ് പണിക്കര്‍ കൂത്താളി, അഷ്‌റഫ് കല്ലോട്, ഗായകരായ ലെവിന്‍ മുതുകാട്, സലിം കൊടത്തൂര്‍, നൗഷാദ് മുക്കം, ആവള പ്രവീണ്‍, കൃഷ്ണകുമാര്‍ നന്തി, ഗോവിന്ദ ദാസ് എരവട്ടൂര്‍, രാമകൃഷ്ണന്‍ പണിക്കര്‍, നിസി രാജീവ് വകയാട്, അനാമിക, റഫീഖ് വാളാഞ്ചേരി, നിജിന്‍ നരിക്കുനി, രാഹുല്‍ ബി നായര്‍ പേരാമ്പ്ര, ദേവനശ്രീയ പാലേരി, ഷാജി കെ.എം. ഊരള്ളൂര്‍, സൗണ്ട് ആര്‍ട്ടിസ്റ്റ് ഷാജി മാനന്തവാടി, സതീശന്‍ നമ്പൂതിരി,
പ്രസിദ്ധ കോമഡി ആര്‍ട്ടിസ്റ്റുകളായ ഗിനീഷ് ഗോവിന്ദ്, പുന്നപ്ര പ്രശാന്ത് ( കുടിയന്‍ ബൈജു), ഗിരീഷ് കല്പത്തൂര്‍, സുനീഷ് മുണ്ടോട്, സജി ആലപ്പുഴ, ഗായികമാരായ അനുപമ പത്തനംതിട്ട, രൂപ സജീവ് എരവട്ടൂര്‍, തബലിസ്റ്റ് രഞ്ജിത് തൊട്ടില്‍പ്പാലം, മികച്ച ഗായകന്‍, തബലിനിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധരായ മറ്റു പലകലാകാരന്മാരും കലാകാരികളുമുള്ള ഒരു വാട്‌സാപ്പ് കൂട്ടായ്മയാണിത്.
Performers gather on the banks of the Gandharva Sangeet Nada AT KOZHIKKODE