മേപ്പയ്യൂര്‍: വ്യാപാരി വ്യവസായി സമിതി മേപ്പയ്യൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി സമിതി കുടുംബ സംഗമവും മരണമടഞ്ഞ 2 കുടുംബത്തിനുള്ള ആനുകൂല്യ വിതരണവും നടത്തി. സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം സി.കെ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ പുരസ്‌കാര ജേതാക്കളായ സമിതി അംഗങ്ങളുടെ മക്കളെ ഏരിയാ സെക്രട്ടറി ബി. എം മുഹമ്മദ് മൊമെന്റോ നല്‍കി ആദരിച്ചു. എ.പി ശ്രീജ., എ.എം കുഞ്ഞിരാമന്‍, വി. കുഞ്ഞിക്കണ്ണന്‍, വിനോദ് വടക്കയില്‍, പ്രഭിന മഴവില്ല് എന്നിവര്‍ അഭിവാദ്യം ചെയ്തു. നാരായണന്‍ എസ്‌ക്വയര്‍ സ്വാഗതവും നിധീഷ് പവ്വായി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സമിതി അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
A family meeting and distribution of benefits were held by the Merchants and Industry Committee at meppayoor