പേരാമ്പ്ര: ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പിയും നവോത്ഥാന നായകനുമായിരുന്ന ഡോ. ബി.ആര്‍ 68 ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്ക്കറുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി.
ചരമ വാര്‍ഷിക ദിനാചരണം ഡിസിസി ജനറല്‍ സെക്രട്ടറി രാജന്‍ മരുതേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അര്‍ജ്ജുന്‍ കറ്റയാട്ട്, കെ.സി. രവീന്ദ്രന്‍, പി.എസ്. സുനില്‍കുമാര്‍, വി.വി. ദിനേശന്‍, ഷാജു പൊന്‍പറ, റഷീദ് പുറ്റംപൊയില്‍, വി.കെ. രമേശന്‍, കെ.പി. മായന്‍കുട്ടി, ചന്ദ്രന്‍ പടിഞ്ഞാറക്കര തുടങ്ങിയവര്‍ സംസാരിച്ചു.
Ambedkar's 68th death anniversary Ambedkar's 68th death anniversary was observed.