മേപ്പയ്യൂര്‍: അരിക്കുളം പഞ്ചായത്തിലെ വാകമോളി പ്രദേശത്ത് വെങ്ങിലോട്ട് മീത്തല്‍ റംസല്‍ എന്ന അബ്ദുറഹീമിന്റെ ഇരു വൃക്കകളും 2016-ല്‍ തകരാറിലാവുകയും സ്വന്തം പിതാവില്‍ നിന്ന് വൃക്ക സ്വീകരിച്ചു സാധാരണ ജീവിതം നയിച്ച് വരുകയുമായിരുന്നു. അതിടനിടയില്‍ മാറ്റിവെച്ച വൃക്ക തകരാറിലാവുകയും ഡയാലിസ് നടത്തേണ്ടിവരികയും ചെയ്തു.
മൂന്ന് പിഞ്ച്കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം നിത്യ ജീവിതത്തിന് തന്നെ പ്രയാസപ്പെടുകയാണ്. എത്രയും പെട്ടെന്ന് കിഡ്‌നിമാറ്റിവെച്ചില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സഹോദരന്റെ വൃക്ക മാറ്റിവെക്കല്‍ ചികിത്സക്കു വേണ്ടി എംപി ഷാഫി പറമ്പില്‍, എംഎല്‍എ ടി.പി. രാമകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍, വാര്‍ഡ് മെമ്പര്‍മാരായ എന്‍.വി. നജീഷ് കുമാര്‍, കെ.എം. അമ്മത് എന്നിവര്‍ മുഖ്യരക്ഷാധികാരികളായും തറവട്ടത്ത് ഇമ്പിച്യാലിഹാജി ചെയര്‍മാനും ആവള മുഹമ്മദ് ജനറല്‍ കണ്‍വീനറും തണ്ടന്‍കണ്ടി നസീര്‍ ട്രഷററും സാമൂഹ്യസാംസ്‌ക്കാരിക മേഖലകളിലെ പൗരപ്രമുഖരുമടങ്ങുന്ന ചികില്‍സാ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുയാണ്.
ഓപ്പറേഷനും അനുബന്ധ ചികില്‍സക്കുമായി ഏകദേശം നാല്‍പത്തി അഞ്ച് ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. റംസല്‍ ചികില്‍ത്സ സഹായ കമ്മറ്റിയിലേക്ക് ഉദാരമതികളുടെ സഹായഹസ്തമാണ് കമ്മറ്റിയുടെ ഏക പ്രതീക്ഷ. ഗുഗുല്‍പേ നമ്പര്‍ 8943957902 (അബ്ദുറഹീം).
Vengilat Methal Ramsal Chikiltsa Aid Committee formed at meppayoor