പേരാമ്പ്ര: കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. എരവട്ടൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന കാര്‍ നരിക്കിലാപ്പുഴ ഭാഗത്തെ റോഡ് സൈഡിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.
കാറില്‍ സഞ്ചരിക്കുകയായിരുന്ന എരവട്ടൂര്‍ കയ്യേലിയിലെ വിജയന്‍ ഷീന ദമ്പതികള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. പരുക്കേറ്റ ഷീനയെ ഉടന്‍ പേരാമ്പ്രയിലെ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ഉണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ പറഞ്ഞ പ്രകാരം, ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.
Car crashes into electric post: Couple miraculously escapes at perambra