പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ചികിത്സാ പദ്ധതിയും മെഡിക്കല്‍ ക്യാമ്പും ഒരുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1986 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വീ ബോണ്ടാണ് കുട്ടികള്‍ക്കുവേണ്ടി ഹോമിയോ തുടര്‍ചികിത്സാ പദ്ധതിയും മെഡിക്കല്‍ ക്യാമ്പും എന്ന പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
സ്‌കൂളിലെ യുപി വിഭാഗം കുട്ടികള്‍ക്കു വേണ്ടി ഹോമിയോ മെഡിക്കല്‍ ക്യാമ്പും തുടര്‍ചികിത്സ ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൗജന്യ മരുന്നുള്‍പ്പെടെയുള്ള തുടര്‍ചികിത്സയുമാണ് പദ്ധതിയിലൂടെ ലഭ്യമാക്കുക. പേരാമ്പ്രയിലെ പ്രസിദ്ധ ഹോമിയോ ഡോക്ടറും വീ ബോണ്ട് അംഗവുമായ ഡോ. കെ. സജിയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.
പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. വീ ബോണ്ട് ചെയര്‍മാന്‍ രഘുനാഥ് നല്ലാശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, ഗ്രാമ പഞ്ചായത്തംഗം സി.എം. സജു, പിടിഎ പ്രസിഡന്റ് പി.സി. ബാബു, വി.ബി. രാജേഷ്, പി. സ്മിത, അശോകന്‍ മഹാറാണി, വി. യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി എച്ച്എം കെ.കെ. റീന സ്വാഗതം പറഞ്ഞ ചടങ്ങിന് വീ ബോണ്ട് കണ്‍വീനര്‍ ശോഭ കല്ലോട്ട് നന്ദിയും പറഞ്ഞു.
അക്കാദമിക്ക്, പാലിയേറ്റീവ്, കായിക മേഖലകളില്‍ ഒട്ടേറെ പരിപാടികളും പദ്ധതികളുമാണ് ഈ വര്‍ഷം വീ ബോണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Former students organized a free treatment program and medical camp perambra higher secondary school